Loader

ചെമ്മീൻ പത്തിരി (Prawn Pathiri)

By : | 0 Comments | On : December 16, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ചെമ്മീൻ പത്തിരി:-

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

പുഴുങ്ങൽ അരി 2 കപ്പ് 5-6 മണിക്കൂർ തിളച്ച വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം കഴുകി വ്രിത്തി ആക്കി വെള്ളം ഊറ്റി അതിലേക്ക് ഒരു സവാള , 5-6 ചെറിയ ഉള്ളി ജീരകം 1tspn പട്ട ഗ്രാമ്പു ഏലക്ക 1 കപ്പ് തേങ്ങയും ഇട്ട് അരച്ചെടുക്കുക.

ചെമ്മീൻ പത്തിരിക്ക് ചെമ്മീൻ മസാലയും തേങ്ങ മസാലയും വേറെ വേറെ ആകിയിട്ടാണ്‌ നമ്മൾ ചേർക്കറുള്ളത്.

ചെമ്മീൻ മുളക് മഞ്ഞൾ ഉപ്പും ഇട്ട് മിക്സ് ആക്കി പൊരിച്ചെടുക്കുക. അതേ ഓയിലിൽ തന്നെ അരിഞ്ഞു വെച്ച 2 സവാളയും 3 പച്ചമുളകും ഉപ്പും ഇട്ടു വഴറ്റുക. ശേഷം അരിഞ്ഞു വെച്ച തക്കാളിയും ഇട്ടു വഴറ്റി ചെമ്മീനും ഇട്ടു ഇളക്കി യോജിപ്പിക്കുക. കരിവേപ്പിലയും മല്ലി ഇല്ലയും ഇട്ട് മിക്സ് ആക്കുക.

തേങ്ങ മസാല : 2 കപ്പ് തേങ്ങ മുളകു പൊടി മഞ്ഞൾ പൊടി മല്ലി പൊടി ജീരകം വെളുത്തുള്ളി എന്നിവ ഇട്ടു അരചെടുക്കുക. ചൂടായ പാനിൽ ഓയിൽ ഒഴിച്ചു ഒരു സവാള അരിഞ്ഞത് ഇട്ടു വഴറ്റുക. വഴന്നു വന്നാൽ അതിലേക്ക് തേങ്ങ അരപ്പും ഇട്ട് യോജിപ്പിക്കുക.

അരച്ചു വെച്ച അരിമാവ് ഉരുട്ടി ഒരു വാഴ ഇലയിൽ പരത്തി അതിലേക് തേങ്ങ മസാല നിരത്തുക. ശേഷം ചെമ്മീൻ മസാല മുകളിൽ ഇടുക.

വേറോരു വാഴ ഇലയിൽ ഒന്നു കൂടി അരിമാവ് പരത്തുക. ഇതിൽ തേങ്ങ മസാല നിരത്തി സാവകാശം മൂടുക. side എല്ലം അമർത്തി കൊടുത്ത് steamer ൽ വെച്ചു വേവിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.