അട പ്രഥമൻ
അട പ്രഥമൻ
തയ്യാറാക്കിയത് :വിനി കൃഷ്ണന്‍
ആവിശ്യമായ ചേരുവ ..
അട 200gm
ശർക്കര 400-500gm
ഏലക്ക പൊടിച്ചത് 2tbspn
തേങ്ങാ കൊത്തു 1/4 കപ്പ്
കശുവണ്ടി കിസ്സ്മിസ് 1/4 കപ്പ്
നെയ്യ് 50-100gm
തേങ്ങാ പാൽ ഒന്ന് രണ്ട് മൂന്ന് പിഴിഞ്ഞെടുത്തു വെക്കണം..
തയാറാകുന്ന വിധം..
അട നന്നായി തണുത്ത വെള്ളത്തിൽ കഴുകി എടുകാം 5 മിനുട്സ് കുതിരാൻ വെക്കാം..
ശർക്കര ഒരു ഗ്ലാസ് വെള്ളത്തിൽ ഉരുകി അരിച്ചെടുത്തു വെക്കാം..
ചുവടു കട്ടിയുള്ള പാത്രത്തിലോ ഉരുളിയിലൂ ചെയാവുന്നതാണ് .
ഇനി പാത്രത്തിൽ 2 കപ്പ് വെള്ളം നല്ലതുപോലെ തിളക്കാൻ വെക്കണം അതിൽ 15 മിനുട്സ് അട വേവിച്ചെടുക്കണം അടച്ചു വെച്ച്.. (ഇടക് ഇടക് ഇളക്കികൊടുക്കുകയും വേണം അടിയിൽ പിടിക്കാതിരിക്കാൻ)
ആ വെള്ളം ഉറ്റി കളഞ്ഞു നല്ല തണുത്ത വെള്ളത്തിൽ കഴുകി എടുത്തു മാറ്റം.. ( ഇങ്ങനെ ചെയുന്നത് അടയിലെ പശപശപ് മാറാൻ ആയിട്ടാണ് )
നെയ്യ് ഒരുസ്പൂൺ ചേർക്കുക അതിൽ ഉരുക്കി വെച്ചേക്കുന്ന ശർക്കര ചേർത്ത് അടയും ചേർത്ത് നല്ലതുപോലെ ഇളകി വെന്തു നല്ലതുപോലെ തിളവരുമ്പോൾ മൂന്നാം പാൽ (തേങ്ങാ പാൽ ) ചേർത്ത് കുറുകി വരുന്നതുവരെ ഇടക് ഇടക് ഇളകിക്കൊണ്ടിരിക്കണം..
ഇനി കുറുകിവരുമ്പോൾ രണ്ടാം പാൽ ചേർത്ത് വീണ്ടും കുറുകി വരുന്നതുവരെ ക്ഷേമയോടെ ഈ പായസം ചെയ്യാൻ കുറച്ചേറെ സമയം എടുക്കും..
രണ്ടാം പാൽ കുറുകിവരുന്ന സമയംകൊണ്ട് തേങ്ങാ കൊത്തു കശുവണ്ടി കിസ് മിസ് എത്രയും നെയ്യിൽ വറുത്തെടുക്കാ०..
ഏലക്കാപൊടിച്ചതും ചേർത്ത് ഇളകി അവസാനം ഒന്നാം പാലും ചേർത്ത് തീ നിർത്താം ..
സ്വാദിഷ്ടമായ അടപ്രഥമം തയാർ .
posted by Anonymous on June 30, 2018
എത്റ തേങ്ങ വേണഠ