Loader

ഈസി ആൻഡ് ടേസ്റ്റി വെജിറ്റബിൾ പുലാവ് !!

By : | 0 Comments | On : July 29, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഈസി ആൻഡ് ടേസ്റ്റി വെജിറ്റബിൾ പുലാവ് !!
തയ്യാറാക്കിയത് :റിനി മാത്യു

വിശദമായ വീഡിയോ കാണാൻ ലിങ്ക് ൽ ക്ലിക്ക് ചെയ്യണേ : https://youtu.be/mDjcLUu__bo
അരി വേവിക്കാൻ ആവശ്യമായ ചേരുവകൾ :
ബസ്മതി റൈസ് -1.5 cups
ഏലക്ക -2
ഗ്രാമ്പു -2
കറുവപ്പട്ട -3 small
ബേ ലീഫ് -1
ഉപ്പ്
നാരങ്ങാ നീര് -1 tsp
ബാക്കി ചേരുവകൾ :
ബീൻസ് അരിഞ്ഞത്-3/4 cup
കാരറ്റ് -1 1/4 cup
സവോള – 1
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് -3/4 tsp
ജീരകപ്പൊടി -2 pinch
ഏലക്ക -2
ഗ്രാമ്പു -2
കറുവാപ്പട്ട -2 small
കുരുമുളക് -20
മല്ലിയില അരിഞ്ഞത് -ആവശ്യത്തിന്
പുതിന ഇല -8 അരിഞ്ഞത്
നെയ്യ് -1 tbsp
ഉപ്പ്
ഒരു പാത്രത്തിൽ കുറച്ചധികം വെള്ളം ഒഴിച്ച് തിളച്ചു വരുമ്പോൾ പട്ട,ഗ്രാമ്പു,ഏലക്ക,ഉപ്പ്,നാരങ്ങാനീര് എന്നിവ ചേർക്കുക.ഇതിലേക്ക് അരി കൂടി ഇട്ടു 90% വേവിക്കുക.അതിനു ശേഷം അധികമുള്ള വെള്ളം ഊറ്റി മാറ്റുക .വെന്ത അരി ഒരു പാത്രത്തിലേക്ക് നിരത്തി ഇട്ടു കൊടുക്കുക.
ബീൻസ് ഉം കാരറ്റ് ഉം അല്പം ഉപ്പ് തിരുമ്മിയ ശേഷം സ്റ്റീമർൽ വച്ച് വേവിച്ചെടുക്കുക.പട്ട,ഗ്രാമ്പു,ഏലക്ക,കുരുമുളക് എന്നിവ ചതക്കുക . ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ചതച്ച മസാലയും,ജീരകപൊടിയും ഇട്ടു മൂപ്പിക്കുക.ഇതിലേക്ക് സവോള അരിഞ്ഞതും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉം ചേർത്ത് നന്നായി വഴറ്റുക.അതിലേക്കു വേവിച്ച വെജിറ്റബ്ൾസ് ചേർത്ത് ഇളക്കുക.ഇതിലേക്ക് ചോറും,മല്ലിയില,പുതിനയില എന്നിവയും ചേർത്തിളക്കുക.മൂടി വച്ച് ചെറുതീയിൽ 2-3 മിനിറ്റ് കുക്ക് ചെയ്ത ശേഷം തീ ഓഫ് ചെയ്യുക..





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.