Loader

കയ്പ്പക്ക അച്ചാർ(Bitter gourd Pickle)

By : | 2 Comments | On : November 10, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കയ്പ്പക്ക അച്ചാർ(Bitter gourd Pickle)

തയ്യാറാക്കിയത് : സ്നേഹ ധനൂജ്
റെസിപ്പി courtesy : ശാന്ത രാധാകൃഷ്ണ വാരിയർ

കയ്പ്പക്ക കൊണ്ട് കയ്പ്പ് അധികം അറിയ്യാത്ത തരത്തിൽ എങ്ങനെ അച്ചാർ ഉണ്ടാക്കി എടുക്കാം എന്ന് ആണ് ഞൻ പറയാൻ പോവുന്നത്

ആവശ്യമായ സാധനങ്ങൾ
കയ്പ്പക്ക – 2 എണ്ണം
ഇഞ്ചി, വെളുത്തുള്ളി -പൊടി ആയിട്ട് അരിഞ്ഞത്
കറിവേപ്പില
വറ്റൽ മുളക്
കടുക്
ഉലുവ
ശർക്കര -ചെറിയ കഷ്ണം
വിനെഗർ – 1tsp.
മഞ്ഞൾ പൊടി -1/4 tsp
മുളക് പൊടി – 2 tbsp
പച്ചമുളക് – 3-4 എണ്ണം
ഉപ്പ്
നല്ലെണ്ണ

ആദ്യം കയ്പ്പക്ക ഉപ്പും മഞ്ഞളും ചേർത് നന്നായി ഒന്ന് മിക്സ് ചെയ്ത 10-15 മിനിറ്റ് വെക്കാം. ശേഷം സാധാരണ എണ്ണയിൽ വറുത്തു കോരി എടുക്കാം.

അതിനു ശേഷം, ഒരു പാൻ എടുത്ത് അതിലേക്ക് നല്ലെണ്ണ ഒഴിച് ചൂടായി വന്നാൽ, അതിലേക്ക് കടുക്, വറ്റൽമുളക്, ഉലുവ, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം, ഇത് പൊട്ടി വന്നാൽ, അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർക്കാം, മൂത്തു വന്നതിനു ശേഷം, മുളക് പൊടി, മഞ്ഞൾ പൊടി, ഉലുവ എന്നിവ ചേർത്ത് പച്ചമണം പോവുന്നത് വരെ മൂപ്പിക്കാം,

പൊടികൾ വറുത്തു വന്നാൽ, അതിലേക്ക് ഫ്രൈ ചെയ്ത വെച്ച കയ്പ്പക്ക ചേർക്കാം.. ആവശ്യത്തിന് ഉപ്പും, ഒരു സ്പൂൺ വിനാഗിരി, ശർക്കര ഒരു ചെറിയ കഷ്ണം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം..
കയ്പ്പ് രസം നന്നായിട്ട് ഉണ്ടെങ്കിൽ ശർക്കര കുറച് കൂടെ ചേർത്ത് കൊടുക്കാം

കയ്പ്പക്ക അച്ചാർ റെഡി !!

ഇതിന്റെ വീഡിയോ കാണാൻ ആഗ്രഹം ഉള്ളവർക്ക്
https://youtu.be/65GetHmP5A0 ഈ ലിങ്ക് follow ചെയ്യാം

കയ്പ്പക്ക അച്ചാർ ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിക്കൂ ട്ടോ ..

താങ്ക്സ്





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sneha Dhanuj on November 10, 2017

      Harikrishnan Suresh Harikuttaa..see the recipe courtesy ??

        Reply
    2. posted by Sneha Dhanuj on November 10, 2017

      Thanks for sharing this here?

        Reply

    Leave a Reply

    Your email address will not be published.