Loader

കോഫി ഹൌസ് സ്റ്റൈൽ ബീറ്റ്റൂട്ട് കട്ലറ്റ്

By : | 1 Comment | On : December 13, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കോഫി ഹൌസ് സ്റ്റൈൽ ബീറ്റ്റൂട്ട് കട്ലറ്റ്

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ഇന്ത്യൻ കോഫി ഹൌസ് ഇൽ നിന്ന് കഴിക്കുന്ന അതേ ടേസ്റ്റ് ഇൽ കട്ലറ്റ് വീട്ടിൽ ഉണ്ടാക്കി എടുക്കാം,

(വീഡിയോ കാണാൻ :https://youtu.be/dJ-ajBcbwTY)
#Recipe#
ആവശ്യമായ ചേരുവകൾ :

ബീറ്റ്റൂട്ട് – 1എണ്ണം ഗ്രേറ്റ് ചെയ്തത്
കാരറ്റ് – ചെറിയ ഒരെണ്ണം ഗ്രേറ്റ് ചെയ്തത്.
ഉരുളക്കിഴങ്ങു – 2 എണ്ണം വേവിച്ചു ഉടച്ചത്
സവാള – 1 എണ്ണം ചോപ് ചെയ്തത്
പച്ചമുളക് -3 എണ്ണം
കറിവേപ്പില
ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയിട്ട് അരിഞ്ഞത്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മുളക് പൊടി – 1-2 ടീസ്പൂൺ
ജീരകപ്പൊടി -1/4 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
നാരങ്ങാനീര് – പകുതി നാരങ്ങാ പിഴിഞ്ഞതു
കോൺ ഫ്ലോർ -2-3 ടേബിൾസ്പൂൺ
ബ്രഡ് ക്രമ്പ്സ് – ഒരു പിടി
ഉപ്പ്, എണ്ണ – ആവശ്യത്തിനു
പാനിൽ എണ്ണ ഒഴിച് ചൂടായാൽ, സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കാം, ഇവ വഴന്നു വന്നാൽ പൊടികൾ ചേർക്കാം, പച്ചകുത്തു പോവുന്ന വരെ പൊടികൾ മൂപ്പിച്ചെടുക്കാം, ശേഷം carrot, ബീറ്റ്റൂട്ട് എന്നിവ കൂടെ ചേർത്ത് അടച്ചു വെച്ച് വേവിക്കാം, മുക്കാൽ ഭാഗം വെന്തു കഴിഞ്ഞാൽ ഉടച്ചു വെച്ച ഉരുളക്കിഴങ്ങു, നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം,ഫ്ളയിം ഓഫ് ചെയ്യാം
മിക്സ് തണുത്തതിനു ശേഷം ഇഷ്ടമുള്ള ഷേപ്പ് ലേക്ക് മാറ്റിയെടുത്,കോൺ ഫ്ലോർ വെള്ളം ചേർത്ത് തയ്യാറാക്കിയ ബാറ്റെരിൽ മുക്കി ബ്രെഡ് ക്രമ്പ്സ് ഇൽ കോട്ട് ചെയ്ത് എണ്ണയിൽ ഫ്രൈ ചെയ്ത എടുക്കാം.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Deepa Manoj on December 13, 2017

        Reply

    Leave a Reply

    Your email address will not be published.