Loader

ഗോതമ്പ് പായസം ( Broken Wheat Gheer)

By : | 1 Comment | On : September 1, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഗോതമ്പ് പായസം ( Broken Wheat Gheer)
ഓണം സ്പെഷ്യല്‍

ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ

സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150gm
ശർക്കര -250gm
തേങ്ങയുടെ 2 ആം പാൽ – 2.5 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ്
ഏലക്കാപൊടി -1 റ്റീസ്പൂൺ
ചുക്ക്പൊടി -1/2 റ്റീസ്പൂൺ
ജീരകപൊടി -1/2 റ്റീസ്പൂൺ
കശുവണ്ടി പരിപ്പ്,കിസ്മിസ്സ്
തേങ്ങാകൊത്ത് -5 റ്റീസ്പൂൺ
നെയ്യ് -1/2 റ്റീകപ്പ്

ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കിൽ 1 മണികൂർ വെള്ളത്തിൽ ഇട്ട ശെഷം ഉപയോഗിക്കുന്നെ ആവും നല്ലത്, അപ്പൊ പെട്ടെന്ന് വെന്ത് കിട്ടും.

ശർക്കര ഉരുക്കി പാനിയാക്കി അരിച്ച് വക്കുക.

ഉരുളിയിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഗോതമ്പ് ചേർത്ത് ഒന്ന് ചെറുതായി വറക്കുക.

ശെഷം 1.5 കപ്പ് രണ്ടാം പാൽ ചേർത്ത് ഇളക്കി ഗോതമ്പ് ആ പാലിൽ വേവിച്ച് എടുക്കുക.വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക.രണ്ടാം പാലിൽ വേവിച്ച് എടുതാൽ രുചി കൂടും.

ഗോതമ്പ് വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കി വേവിക്കുക.

കുറച്ച് കുറുകാൻ തുടങ്ങുമ്പോൾ ബാക്കി രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.

ഒന്നു കൂടി ഗോതമ്പ് വെന്ത് കുറുകാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ,ഏലക്കാപൊടി,ചുക്ക് പൊടി,ജീരകപൊടി ഇവ കൂടെ ചെർത്ത് ഇളക്കുക.

ഒന്ന് ചെറുതായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം.

പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാകൊത്ത്,കശുവണ്ടി പരിപ്പ്,കിസ്മിസ് ഇവ മൂപ്പിച്ച് പായസത്തിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

നല്ല രുചികരമായ ,കൊതിയൂറുന്ന ഗോതമ്പ് പായസം തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:-Lakshmi Prasanth

https://www.malayalapachakam.com/recipe/broken-wheat-gheer/





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Devaky Anil Kumar on September 1, 2017

      Super

        Reply

    Leave a Reply

    Your email address will not be published.