Loader

തന്തൂരി ചിക്കന്‍ (Tandoori Chicken)

By : | 0 Comments | On : September 9, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍തന്തൂരി ചിക്കന്‍ (Tandoori Chicken)
തയ്യാറാക്കിയത് : Sony Dinesh

ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ കാല്‍ ചെറുത്‌ – 6 എണ്ണം
മുളക് പൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലി പൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ചിക്കന്‍ മസാല പൊടി – 2 ടീസ്പൂണ്‍
തൈര് – 1 കപ്പ്‌
വെളുത്തുള്ളി- പച്ചമുളകു പേസ്റ്റ് – 2 ടേബിള്‍ സ്പൂണ്‍ ( 2 ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി,4 പചമുളക്, 2 ടേബിള്‍സ്പൂണ്‍ മല്ലി ഇല)
എണ്ണ – 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
1. എല്ലാ ചേരുവകളും ചിക്കന്‍ കാലുകളില്‍ നന്നായി തേച്ച് പിടിപ്പിച്ചു കുറഞ്ഞത് 60 മിനുട്ട് മാറ്റി വെക്കുക.
2. ഓവന്‍ 200°c ഇല്‍ 10 മിനിറ്റു ചൂടാക്കുക.
3. ഒരുപരന്ന പാനില്‍ അല്‍പ്പം എണ്ണാ തടവിയ ശേഷം ചിക്കന്‍ കാലുകള്‍ നിരത്തി വെക്കുക.
3.ചിക്കന്‍ കാലുകള്‍ ഓരോ വശവും 30 മിന്‍ വച്ച് bakeചെയുക ഇടയ്ക്കിടെ എണ്ണാ കൊണ്ട് ബ്രഷ് ചെയ്തു കൊടുക്കുക.
4. അതിനു ശേഷം ഓവന്‍ ലെ ഗ്രില്‍ അല്ലെങ്കില്‍ ബ്രോഇല്‍ option ഇല്‍ 180°c ഇല്‍ ഓരോ സൈഡ് ഉം മുന്ന് നാലു മിനിറ്റ് വച്ച് ബ്രൌണ്‍ ആക്കി എടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.