Loader

പനീർ മട്ടർ(ഗ്രീൻ പീസ്) പുലാവ് :

By : | 0 Comments | On : January 28, 2018 | Category : Uncategorized



പനീർ മട്ടർ(ഗ്രീൻ പീസ്) പുലാവ് :
————————————————-
തയ്യാറാക്കിയത് ‘മീമി ഷനിൽ

എന്നും ബിരിയാണി ആയാൽ ബോറടിയ്‌ക്കോ ..എന്നാൽ നമുക് ഒരു പുലാവ് ഉണ്ടാക്കി നോക്കാം .
മട്ടർ എന്ന് പറഞ്ഞാൽ പച്ച ഗ്രീൻപീസ് ആണ്. അത് കിട്ടിയില്ല എങ്കിൽ ഗ്രീൻ പീസ് കുതിർത്തി ഉടയാതെ വേവിച്ചു എടുത്തും ഇത് ഉണ്ടാക്കാം .
തയ്യാറാക്കിയത് : മിമി ഷനിൽ

ബസുമതി അരി – 1 കപ്പ്
മട്ടർ – 1 / 2 കപ്പ്
പനീർ – 100 ഗ്രാം
സവാള -1 ഇടത്തരം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
പച്ചമുളക് – 1
ക്യാപ്‌സിക്കം – 1/4 കപ്പ്
കശുവണ്ടി – 10
മുളക് പൊടി -1/2 ടീസ്പൂൺ
ചതച്ച കുരുമുളക്-1/2 ടീസ്പൂൺ
ഗരം മസാല -1/2 ടീസ്പൂൺ
ജീരകം -1 ടീസ്പൂൺ
പൈൻ ആപ്പിൾ – 1/2 കപ്പ്
നാരങ്ങാ നീര്- 1ടീസ്പൂൺ
മല്ലിയില – 2 ടേബിൾസ്പൂൺ
ഉപ്പു – ആവശ്യത്തിന്
വെണ്ണ / നെയ് – 2 ടേബിൾസ്പൂൺ
ബസുമതി അരി ഉപ്പു ചേർത്ത് വേവിച്ചു വെയ്ക്കുക .ഉടഞ്ഞു പോകരുത് .
ചുവടു കട്ടി ഉള്ള പാത്രം ചൂടാക്കി നെയ് / വെണ്ണ ചേർക്കുക .ചൂടായി വന്നാൽ ജീരകം ഇട്ടു പൊട്ടിച്ചു ഇഞ്ചി വെളുത്തുള്ളി അരച്ചത് ,ചതച്ച കുരുമുളക് ,പച്ചമുളക് കീറിയത് എന്നിവ ചേർത്ത് നന്നായി വഴറ്റണം. മൂത്ത മണം വന്നാൽ സവാള ചെറുതായി അരിഞ്ഞത് ,കശുവണ്ടി നുറുക്കിയത് ചേർക്കുക .വഴറ്റുക.ഇതിനിലയ്ക്കു മുളക്‌പൊടി ,ഗരം മസാല ,ഉപ്പു ചേർത്ത് മൂപ്പിയ്ക്കുക .ക്യാപസിക്കം ചെറുതായി അരിഞ്ഞത്, മട്ടർ / വേവിച്ച ഗ്രീൻ പീസ് ചേർക്കുക . നന്നായി വേവുന്നത്‌ വരെ വഴറ്റുക . നുറുക്കിയ പനീർ , ചെറുതായി അരിഞ്ഞ പൈൻ ആപ്പിൾ ഉം ചേർത്ത് നന്നായി മിക്സ് ആക്കുക .ബസുമതി ചോറ് ചേർത്ത് നന്നായി ഉടയാതെ മിക്സ് ആക്കി എടുക്കുക..നാരങ്ങാ നീര് തൂകി മല്ലിയില വിതറി തീ ഓഫ് ആക്കാം . നല്ല തൈര് സാലഡ് ,പപ്പടം ,അച്ചാർ ,ചമ്മന്തി ഒക്കെ കൂട്ടി കഴിയ്ക്കാം .
വീഡിയോ കാണാൻ : https://youtu.be/gweHRtSFV84





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.