Loader

രസ്മലായി കേക്ക്

By : | 0 Comments | On : October 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



രസ്മലായി കേക്ക്
Rasmalai cake
തയ്യാറാക്കിയത് :ബുഷ്റ മാലിക്
ആദ്യമായി ഒരു വനില കേക്ക് ഉണ്ടാക്കണം.

പാൽ നാല് കപ്പ്
പഞ്ചസാര അര കപ്പ്
ഏലക്ക പൊടിച്ചത് അര ടീസ് പൂൺ
കുങ്കുമപ്പൂ (മഞ്ഞ ഫുഡ് കളർ) ഒരു നുള്ള്
ബദാം , പിസ്ത നുറുക്കിയത് അര കപ്പ്
പാലും പഞ്ചസാരയും ചേര്‍ത്ത് തിളക്കാൻ വെക്കുക. തിളക്കാൻ തുടങ്ങുമ്പോൾ തീ ചെറുതാക്കി വെക്കുക. ഏലക്ക പൊടി കുങ്കുമം ചേർക്കുക. നുറുക്കി വച്ച ബദാം , പിസ്ത ചേർക്കുക. ഇടക്ക് ഇളക്കി കൊടുക്കണം. നന്നായി കുറുകിയാൽ തീ കെടുത്തി മാറ്റി വെക്കുക.

പാൽപൊടി ഒരു കപ്പ്
പഞ്ചസാര രണ്ട് സ്പൂണ്
പാൽ കാൽ കപ്പ്

ഇവ നന്നായി മിക്സാക്കി ചെറിയ തീയിൽ ഇളക്കി കുറുകിയാൽ നെയ്യ് ഒരു ടീസ് പൂൺ ചേര്‍ത്ത് ഇളക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകമായാൽ തീ കെടുത്തി കൈയിൽ കുറച്ചു നെയ് പുരട്ടി ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.

കേക്ക് രണ്ടായി മുറിച്ച് കുറുക്കി വച്ച പാൽ കേക്കിന് മുകളിൽ ഒഴിക്കുക. അതിനു മീതെ വിപ്പിങ്ങ് ക്രീം തേക്കുക. അതിനു മീതെ ഉണ്ടാക്കി വച്ച ബോൾസ് ചെറുതായി അരിഞ്ഞത് , പിസ്ത, ബദാം നുറുക്കിയത് എന്നിവ ഇടുക. വീണ്ടും കേക്ക് വച്ച് കുറുക്കി വച്ച പാൽ കേക്കിന് മുകളിൽ ഒഴിക്കുക. അതിനു മീതെ വിപ്പിങ്ങ് ക്രീം തേക്കുക .കേക്ക് മുഴുവനായി വിപ്പിങ്ങ് ക്രീം ഉപയോഗിച്ച് കവർ ചെയ്തു പിസ്തയും രസ്മലായി ബോൾസും കൊണ്ട് അലങ്കരിക്കാം. വിപ്പിങ്ങ് ക്രീം ഉണ്ടാക്കുവാൻ കുറുക്കി വച്ച പാൽ എടുക്കുക.

വിപ്പിങ്ങ് പൗഡർ 200ഗ്രാം (4പാക്കറ്റ്)
തണുപ്പിച്ച പാൽ പാക്കറ്റിൽ പറഞ്ഞ അളവിലെടുത്ത് നാലഞ്ചു മിനിറ്റ് ബീറ്റ് ചെയ്യുക.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.