അരി ഉണ്ട ( Balls Made With Rice And Jaggery)
അരി ഉണ്ട ( Balls Made With Rice And Jaggery)
ഇന്നു നമ്മുടെ ഒരു ട്രെഡിഷണൽ പലഹാരമായ അരിയുണ്ട ഉണ്ടാക്കിയാലൊ,തുടങ്ങാം.
അരി – 2 കപ്പ്
( കുത്തരി,പാലക്കാടൻ മട്ട,ആണു ഏറ്റവും നല്ലത്)
ശർക്കര ചീകിയത്- 1- 1.5കപ്പ്
ചുക്ക് പൊടി-1/2 റ്റീസ്പൂൺ
ഏലക്കാപൊടി -1/2 റ്റീസ്പൂൺ
ജീരകം -1/2 റ്റീസ്പൂൺ
തേങ്ങ ചിരകിയത് -1/2 കപ്പ്
അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക.
പാൻ വച്ച് ചൂടാകുമ്പോൾ അരി ഇട്ട് വറക്കുക.അരി ചെറുതായി പൊട്ടാൻ തുടങ്ങുന്ന പരുവം വരെ വറക്കണം.ശെഷം തീ ഓഫ് ചെയ്ത് ചൂടാറാൻ വക്കുക.
ചൂടാറിയ ശെഷം മിക്സിയിലിട്ട് പൊടിച്ച് വക്കുക.ചെറിയ തരിയായി പൊടിക്കാം വേണെൽ ഞാൻ കുറചു തരിയായാണു പൊടിച്ചത്.
ശർക്കര കുറച്ച് വെള്ളം ചേർത്ത്
ചൂടാക്കി പാനിയാക്കി അരിച്ച് വക്കുക.
പാൻ വച്ച് ചൂടാകുമ്പോൾ ശർകര പാനി ചേർത്ത് ചൂടാക്കുക ,അതിലെക്ക് ചുക്ക് പൊടി,ഏലക്കാപൊടി,ജീരകം,തേങ്ങ കൂടി ചേർത്ത് ഇളക്കി ചൂടാക്കുക.
ശെഷം പൊടിച്ച് വച്ചിരിക്കുന്ന അരി കുറെശ്ശെ ചേർത്ത് കൊടുത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.
ചെറിയ ചൂടൊടെ തന്നെ ബാൾസ് ആയി ഉരുട്ടുക.
തണുത്ത ശെഷം ഉപയോഗിക്കാം.
വായു കടക്കാതെ പാത്രത്തിലാക്കി സൂക്ഷിക്കാം.
അരി ഉണ്ട തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.
By:- Lakshmi Prasanth
https://www.malayalapachakam.com/recipe/balls-made-with-rice-and-jaggery/














