ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി
ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി
================================
തയ്യാറാക്കിയത് :മീനു അഷീജ്
കർക്കിടക മാസം തുടങ്ങിയതല്ലേ, കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മുടെ നാട്ടിൽ എല്ലാവരും പഴയകാലത്തു ഉണ്ടാക്കുന്ന കഞ്ഞിയാണ് കർക്കിടക കഞ്ഞി. ഇത് പ്രസവാനന്തര ശുശ്രുഷയുടെ ഭാഗമായും കഴിക്കാറുണ്ട്. ഉലുവക്ക് ഇത്തിരി കയ്പുള്ളത് കൊണ്ട് ചിലർക്ക് ഇത് തീരെ ഇഷ്ടമല്ല എന്നാൽ നിങ്ങൾ ഇതുപോലെ ഒന്നുണ്ടാക്കി നോക്കൂ ഏഴു അല്ല പതിനാലു ദിവസം കുടിക്കും ഉറപ്പാ ??
ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം കാണുവാൻ: https://youtu.be/rF7wwH6vboI
ചേരുവകൾ:-
============
കുതിർത്തുവെച്ച ഉലുവ – ¼ കപ്പ്
ഉണക്കലരി – 1 കപ്പ്
ശർക്കര – 250 ഗ്രാം ഉരുക്കിയത്
തേങ്ങാപാൽ – 1 ¼ കപ്പ്
ഒരു നുള്ള് ഉപ്പ്
ഉണ്ടാക്കുന്ന വിധം:-
==================
ആദ്യമായി ഒരു കുക്കർ എടുത്ത് കുതിർത്തുവെച്ച ഉലുവ കുറച്ചു വെള്ളം ചേർത്ത് ഒരു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കാം.
ഒരു വിസിലിനു ശേഷം കുക്കറിൻ്റെ അടപ്പ് തുറന്ന് അതിലേക്കു ഉണക്കലരിയും വേവാൻ ആവശ്യമായ വെള്ളവും ചേർത്ത് രണ്ടു വിസിൽ വരുന്നതുവരെ ഒന്നുകൂടി വേവിക്കുക.
ഉണക്കലരിയും ഉലുവയും വെന്തതിനുശേഷം അതിലേക്ക് ഉരുക്കിയ ശർക്കര ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. തുടർച്ചയായി ഇളക്കികൊണ്ടിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുറച്ച് കുറുകി വരുമ്പോൾ എടുത്തുവെച്ച തേങ്ങാപാൽ ഒഴിച്ചു നന്നായി ഇളക്കുക. അവസാനമായി ഒരു നുള്ള് ഉപ്പ് ചേർത്ത് കഞ്ഞി തിളച്ചതിനു ശേഷം തീ അണക്കുക.
രുചികരവും ആരോഗ്യ പ്രദവും ആയ ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി ചൂടോടെ കഴിക്കാം.
ഉലുവ കഞ്ഞി / കർക്കിടക കഞ്ഞി ഉണ്ടാക്കുന്ന വിധം കാണുവാൻ: https://youtu.be/rF7wwH6vboI
Cheers!!!
Minu Asheej














