Loader

തൃപ്പൂണിത്തറ ശ്രീമുരുകാ കഫെയിലെ (www.tastyspots.com/sri-muru

By : | 0 Comments | On : November 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



തൃപ്പൂണിത്തറ ശ്രീമുരുകാ കഫെയിലെ (www.tastyspots.com/sri-muruga-cafe/) നല്ല പഴുത്ത നേന്ത്രക്കായ കൊണ്ട് ഉണ്ടാക്കിയ പഴംപൊരിയും എരിവുള്ള ബീഫും കഴിച്ചിട്ടുണ്ടോ..? വളരെ വ്യത്യസ്ഥമായ ഈ രണ്ട് വിഭവങ്ങളുടെ കോംബിനേഷൻ തന്നെയാണ് ഈ നാടൻ ചായക്കടയെ പ്രശസ്തമാക്കുന്നത്. 73 വർഷം പഴക്കമുള്ള ശ്രീമുരുകാ കഫെയുടെ മെനുവിൽ വളരെ യാദൃഛികമായിട്ടാണ് പഴംപൊരിയും ബീഫും കയറിപറ്റുന്നത്. കൊച്ചിയിൽ നിന്നുമെത്തിയ കുറച്ച് പേരുടെ ആവശ്യപ്രകാരം നൽകിയ ഈ രണ്ടു വിഭവങ്ങളുടെ രുചി പിന്നീട് എല്ലാവർക്കും ഇഷ്ടപ്പെടുകയായിരുന്നു. ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 7 വരെയുള്ള സമയങ്ങളിൽ മാത്രമാണ് ഈ സ്‌പെഷ്യൽ ഐറ്റം ലഭ്യമാകുന്നത്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.