തൃശ്ശൂരിൽ നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ചെമ
തൃശ്ശൂരിൽ നല്ല വെജിറ്റേറിയൻ ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം ചെമ്പോട്ടിൽ ലൈയിനിലെ ഭാരത് ഹോട്ടൽ ആണ്. പലതരത്തിലുള്ള ചമ്മന്തികൾ കൂട്ടി രാവിലെ ഒരു മസാലദോശ കഴിച്ചാൽ മനസും നിറയും മൊത്തത്തിൽ ഒന്ന് പോസിറ്റീവുമാകും. മറ്റു സ്ഥലങ്ങളിൽ നിന്നും കിട്ടുന്ന മസാല ചേർത്ത ഒരു ദോശയല്ല ഭാരതിലെ മസാലദോശ, ദോശ ചുടുമ്പോൾ തന്നെ മസാല വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഇവിടുത്തെ രീതിക്ക് 52 വർഷത്തെ പാരമ്പര്യമുണ്ട്. ഉച്ചക്കുള്ള ഊണ് ഒരു പ്രത്യേക അനുഭവമായി തോന്നുന്നതും ഇവിടെ നിന്ന് കഴിക്കുമ്പോഴാണ്. മലയാളികളുടെ സ്വന്തം ഇല അടയിലും ഉഴുന്നുവടയിലുമുണ്ട് ഭാരതിനുമാത്രം അവകാശപ്പെടാവുന്ന ഒരു രുചി. രാവിലെ 6.30 മുതൽ രാത്രി 10.30 വരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഭാരത് ഹോട്ടലിൽ നിന്നും നിന്നും ഭക്ഷണം കഴിക്കാൻ പറ്റിയ സമയം രാവിലത്തെ പ്രഭാത ഭക്ഷണവും ഉച്ചക്കുള്ള ഊണുമാണ്. എന്നു കരുതി ഏതു സമയത്തും നിങ്ങളെ വശീകരിക്കാൻ ഇവിടെയുള്ള മസാലദോശയെ മറക്കണ്ട. Download TastySpots Mobile App Now: www.TastySpots.com/app















posted by Shiny Dominic on August 25, 2017
ഇത്രയും രുചിയുള്ള തൈര് വട വേറെ എവിടെയും കിട്ടുമെന്ന് തോന്നുന്നില്ല