വാഴകൂമ്പ് തോരൻ (Banana Blossom Stir Fry)
വാഴകൂമ്പ് തോരന്‍( Banana Blossom Stir Fry)
ഇന്ന് വളരെ നാടനായ ഒരു വിഭവം ആയാലോ, മിക്കവര്‍ക്കും അറിയുന്നെ ആവും, എന്നാലും അറിയാത്തവര്‍ക്കു പ്രയോജനമാകട്ടെ, അപ്പൊ തുടങ്ങാം.
വാഴകൂമ്പ്( കുടപ്പന്‍) -1 മീഡിയം വലുപ്പം
തേങ്ങ – 3/4 കപ്പ്
പച്ചമുളക് -4
ചെറിയുള്ളി – 5
വെള്ളുതുള്ളി -3 അല്ലി
കറിവേപ്പില -1 തണ്ട്
മഞള്‍പൊടി -1/4 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – 1 ടീസ്പൂണ്‍
വറ്റല്‍മുളക് -2
ഉപ്പ്, എണ്ണ ,കടുക്- പാകത്തിനു
വാഴകൂമ്പ് പൊടിയായി അരിഞ് വെള്ളത്തില്‍ ഇട്ടൊ, കുറച്ച് എണ്ണ പുരട്ടിയോ വക്കുക.കറ ഒന്നു വലിയാനാണു ഇത് ചെയ്യുന്നെ.
തേങ്ങ + പച്ചമുളക്+ ചെറിയുള്ളി+ വെള്ളുതുള്ളി + 2 നുള്ള് മഞള്‍പൊടി ഇവ ചെറുതായി ചതച്ച് എടുക്കുക.
പാനില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, ഉഴുന്ന്, കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിക്കുക.( ഉഴുന്നിനു പകരം 1 സ്പൂണ്‍ അരി ചേര്‍ത്തു മൂപ്പിച്ചാലും നല്ലതാണു)
ശേഷം വാഴകൂമ്പ് അരിഞത് ചേര്‍ത്ത് ഇളക്കി ,മഞള്‍പൊടി ,പാകത്തിനു ഉപ്പ് ഇവ ചേര്‍ത്ത് ഇളക്കുക.കുറച്ച് നേരം അടച്ച് വച്ച് വേവിക്കുക.
ഒരു മുക്കാല്‍ വേവ് ആകുമ്പോള്‍ തേങ്ങ കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കി ,പച്ചമണമൊക്കെ മാറി
നല്ല ഡ്രൈ ആകുന്ന വരെ ഇളക്കി തോര്‍ത്തി എടുക്കുക.
രുചികരമായ വാഴകൂമ്പ് തോരന്‍ തയ്യാര്‍, വാഴകൂമ്പ് പയറും പരിപ്പും ചേര്‍ത്തും ഇതുപോലെ തോരന്‍ ഉണ്ടാക്കാം.പയറും പരിപ്പും ആദ്യമെ വേവിച്ച് മാറ്റി വക്കണം,പിന്നീട് തേങ്ങ ചേര്‍ക്കുന്നതിനു മുന്‍പെ ചേര്‍ത്തു കൊടുത്താല്‍ മതി. ,ബാക്കി എല്ലാം ഇതില്‍ പറഞ പോലെ തന്നെ…അപ്പൊ
അറിയാത്തവര്‍ ഒന്നു ഉണ്ടാക്കി നോക്കണം ട്ടൊ.
By:- Lakshmi Prasanth