Loader

ബീഫ് വരട്ടിയത് (Beef Varattiyath)

By : | 1 Comment | On : November 21, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


ബീഫ് വരട്ടിയത്

തയ്യാറാക്കിയത്:- ഷെഫ്ന ഹാഷിം

ബീഫ് – 1 കിലോ
ചെറിയ ഉള്ളി – 1 കപ്പ്‌ (ചതച്ചത്)
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് – 5 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
മല്ലിപൊടി – 4 ടേബിള്‍സ്പൂണ്‍
മുളക്പൊടി – 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്പൊടി – 1/2 ടീസ്പൂണ്‍
ഗരം മസാല പൊടി – 1 ടീസ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
ഉലുവ -1 ടീസ്പൂണ്‍
കടുക്- 1 ടീസ്പൂണ്‍
വറ്റല്‍ മുളക് (ഉണക്ക മുളക്) – 4 എണ്ണം
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 4 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

ഒരു കുക്കറിലേക്ക് ബീഫ്,ഉള്ളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പില,മഞ്ഞള്പൊടി,മുളക്പൊടി,മല്ലിപൊടി,ഗരം മസാല പൊടി,കുരുമുളക് പൊടി ,ഉപ്പു,1/2 tsp ഉലുവ എന്നിവ ഇട്ട് നന്നായിട്ട് കയ്കൊണ്ട് തിരുമ്മി യോചിപ്പിക്കണം.
5minute നു ശേഷം,
3 വിസില്‍ വരുന്നത് വരെ ബീഫ് വേവിച് എടുക്കണം .
പാനില്‍ വെളിച്ചന്ന ഒഴിച് ചൂടാക്കി അതില്ക് കടുക്, ഉലുവ, വറ്റല്‍മുളക് , കറിവേപ്പില,ഇടണം .
ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് കൂടെ ചേര്ത് നന്നായി ഇളകി യോജിപ്പിച്ച്
തീ കുറച്ച് വെക്കണം. ചാര്‍ ഒക്കെ വറ്റി ഡ്രൈ ആയി വരുമ്പോള്‍
മല്ലിയില വിതറി തീ ഓഫ്‌ ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by വിഷ്ണു കോട്ടയം on March 8, 2016

      ബീഫ് 3 വിസിലില്ല് വെന്തുകിട്ടുമോ???,
      നോർമൽ ഞങ്ങൾ ഇവടെ 15to18 വിസിൽഒകെ അടിപ്പിക്കാറുണ്ട് അതാണ് ചോദിച്ചത്.

        Reply

    Leave a Reply

    Your email address will not be published.