Loader

ബീറ്റ്റൂട്ട് അച്ചാർ (Beetroot Pickle)

By : | 0 Comments | On : November 7, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ബീറ്റ്റൂട്ട് അച്ചാര്‍(Beetroot Pickle)

ഇന്ന് നമ്മുക്ക് ബീറ്റ്റൂട്ട് വച്ച് ഒരു അച്ചാര്‍ ഉണ്ടാക്കിയാലോ തുടങ്ങാം.

ബീറ്റ്റൂട്ട് -1 വലുത്
വെള്ളുതുള്ളി -5 -6അല്ലി
ഇഞ്ചി അരിഞത്- 3/4ടീസ്പൂണ്‍
പച്ചമുളക് -3( വട്ടത്തില്‍ അരിഞ് എടുക്കുക)
കറിവേപ്പില -1/2 തണ്ട്
മുളക്പൊടി -2-3 ടീസ്പൂണ്‍(എരിവിനനുസരിച്ച് ക്രമീകരിക്കാം)
മഞള്‍പൊടി -1/4 ടീസ്പൂണ്‍
കായപൊടി – 1/2 ടീസ്പൂണ്‍
ഉലുവാപൊടി -1/4 ടീസ്പൂണ്‍
വിനാഗിരി – 5-7 ടീസ്പൂണ്‍
പഞ്ചസാര -2 നുള്ള്
എണ്ണ,ഉപ്പ്, കടുക് -പാകത്തിനു

ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് എടുക്കുക.(അതല്ലെങ്കില്‍ കനം കുറച്ച് നുറുക്കി ഒന്ന് അപ്പ ചെമ്പില്‍ വച്ച് ചെറുതായി ഒന്ന് ആവി കയറ്റി വക്കുക.)

പാനില്‍ എണ്ണ ചൂടാക്കി ( കുറച്ച് കൂടുതല്‍ എണ്ണ ഒഴിക്കണം)
ബീറ്റ്റൂട്ട് ഇട്ട് നന്നായി ഇളക്കി,പാകത്തിനു ഉപ്പും ചേര്‍ത്ത്
വെള്ളമൊക്കെ വലിഞ് നല്ല ഡ്രൈ ആയി ,ചെറുതായി വറുത്ത പോലെ ആകുന്ന വരെ
ഇളക്കി എടുക്കുക.ഇങ്ങനെ ഡ്രൈ ആക്കി എടുത്താല്‍ അച്ചാര്‍ കൂടുതല്‍ കാലം കേട് കൂടാതെ ഇരിക്കും.

ശേഷം ബീറ്റ്റൂട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റി വക്കുക.

അതെ എണ്ണയില്‍ തന്നെ ( എണ്ണ കൂടുതല്‍ ആണെങ്കില്‍ കുറച്ച് മാറ്റി ആവശ്യത്തിനു ഉപയോഗിക്കാം)കടുക് പൊട്ടിച്ച് കറിവേപ്പില, പച്ചമുളക്, വെള്ളുതുള്ളി അരിഞത്, ഇഞ്ചി അരിഞത് ഇവ ചേര്‍ത്ത് മൂപ്പിക്കുക.

ശേഷം പൊടികള്‍ ചേര്‍ത്ത് കരിയാതെ മൂപ്പിക്കുക.

പൊടികള്‍ മൂത്ത ശേഷം ബീറ്റ്റൂട്ട് ചേര്‍ത്ത് ഇളക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് വിനാഗിരി കൂടെ ചേര്‍ത്ത് ഇളക്കുക. ഉപ്പ് നോക്കീട്ട് പോരെങ്കില്‍ മാത്രം ചേര്‍ക്കുക.അവസാനം.പഞ്ചസാര കൂടെ ചേര്‍ത്ത് ഇളക്കുക.ഇത് സ്വാദ് ക്രമീകരിക്കും.

2 മിനുറ്റ് ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

ഉണ്ടാക്കിയ ഉടന്‍ ഉപയോഗിക്കാമെങ്കിലും , ഒരു ദിവസം വച്ച ശേഷം ഉപയോഗിക്കുന്നതാണു കൂടുതല്‍ രുചികരം.

അപ്പൊ ബീറ്റ്റൂട്ട് അച്ചാര്‍ തയ്യാര്‍, എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ…

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.