Advertisements
Loading...

കാരറ്റ് വെളുത്തുള്ളി അച്ചാര്‍ (Carrot Garlic Pickle)

By : | 0 Comments | On : January 18, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


കാരറ്റ് വെളുത്തുള്ളി അച്ചാര്‍

തയ്യാറാക്കിയത്:- നേഹ മോൾ

ചേരുവകള്‍:

കാരറ്റ്-500gm
വെളുത്തുള്ളി-250gm
വിനിഗര് ‍-200ml
പച്ചമുളക്-6എണ്ണം
ഇഞ്ചി-ഒരു കഷ്ണം
കാശ്മീരി മുളക്പൊടി-5tsp
ഉലുവ-1tsp
കായം-ഒരു കഷ്ണം
കറിവേപ്പില-ഒരു തണ്ട്
കടുക്-1tsp
എണ്ണ(വെളിച്ചെണ്ണ)-ആവശ്യത്തിന്
ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കാരറ്റ്,വെളുത്തുള്ളി തൊലി കളഞ്ഞതിന് ശേഷം,അരിഞ്ഞ് വെക്കുക..
ഉലുവ,കായം വറുത്ത് പൊടിച്ചു വെക്കുക..
പച്ചമുളക്,ഇഞ്ചി അരിഞ്ഞ് വെക്കുക

ചീനചട്ടിയില്‍ ഓയില്‍ ഒഴിച്ചു ചൂടാകുമ്പോള്‍,അരിഞ്ഞ് വെച്ച കാരറ്റും,വെളുത്തുള്ളിയും ഇട്ട് വഴറ്റി എടുത്ത് വെക്കുക…
ബാക്കിയുള്ള ഓയിലില്‍,കടുക് ഇട്ട് പൊട്ടി വരുമ്പോള്‍,പച്ചമുളക്,ഇഞ്ചി,അരിഞ്ഞതും,കറിവേപ്പിലയും ചേര്‍ത്തു മൂപ്പിക്കുക…
ഇതിലേക്ക് മുളക്പൊടി ഇട്ടു മൂപ്പിച്ച്,വിനീഗര്‍ ഒഴിക്കുക,വഴറ്റിവെച്ച കാരറ്റും വെളുത്തുള്ളിയും ചേര്‍ക്കുക…ഉപ്പും,ഉലുവ കായം വറുത്ത് പൊടിച്ചതും കൂടി ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക…അച്ചാര്‍ റെഡി….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

Advertisements
Share This Post!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.