കോളിഫ്ലവര്‍ പക്കോട (Cauliflower Pakoda)
കോളിഫ്ലവര്‍ പക്കോട
തയ്യാറാക്കിയത് : അശ്വതി സച്ചിന്
ചേരുവകള്‍ :
മീഡിയം സൈസ് കോളിഫ്ലവര്‍ – 1
സവാള -1
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
പച്ചമുളക് – 2
കറിവേപ്പില – ആവശ്യത്തിന്
കടലമാവ് – ഒരു കപ്പ്
കോൺ ഫ്ലവർ -3 ടീസ്പൂണ്‍
അരിപ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
മഞ്ഞൾപൊടി – 1 ടീസ്പൂണ്‍
ഉപ്പു – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :
കോളിഫ്ലവര്‍ മീഡിയം സൈസ് ഇതളുകളാക്കി ചെറുചൂട് വെള്ളത്തിലിട്ടു വെക്കുക.. ബാറ്റർ തയാറാക്കാനായി ഒരു ബൗളില്‍ കടലമാവ് ചേർക്കുക ഇതിലേക്ക് കോൺഫ്ലവറും അരിപ്പൊടിയും ചേർക്കുക ശേഷം മുളകുപൊടി ഉപ്പു മഞ്ഞൾപൊടി ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് അൽപ്പം ഗരം മസാലയും (ഓപ്ഷണൽ )ചേർത്തു ഇളക്കുക.. ഇനി സവാള പച്ചമുളക് എന്നിവയും ആവശ്യത്തിനു വെള്ളവും ചേർത്തു നന്നായി മിക്സ് ചെയ്യുക.. ഇതിലേക്ക് കോളിഫ്ലവർ ഫ്ളോറെറ്റ്സ് നന്നായി വെള്ളം കളഞ്ഞു ഡ്രൈ ആക്കിയ ശേഷം ചേർത്തു ഒരു 15 മിനിറ്റ് അടച്ചു വെക്കുക.. ഇനി എണ്ണ ചൂടാക്കി ബ്രൗൺ നിറമാകും വരെ വറുത്തു കോരിയെടുക്കാം.. സ്വാദിഷ്ടമായൊരു സ്നാക്ക്സ് റെഡി ആയി.. 🙂














