Loader

കടല മത്തങ്ങ എരിശ്ശേരി (Chick Pea/ Bengal Gram – Pumpkin Curry)

By : | 0 Comments | On : November 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കടല മത്തങ്ങ എരിശ്ശേരി(Chick Pea/ Bengal Gram – Pumpkin Curry)

ഇന്ന് വന്‍പയറിനു പകരം മത്തങ്ങക്ക് ഒപ്പം കടല ചേര്‍ത്ത് ഒരു എരിശ്ശെരി ആയാലൊ,…തുടങ്ങാം…

മത്തങ്ങ ചെറുതായി ചതുരകഷണങ്ങളാക്കിയത് – 2 കപ്പ്
കടല കുതിര്‍ത്ത് വേവിച്ചത്-1 കപ്പ്
തേങ്ങ -2 കപ്പ്
പച്ചമുളക് -3
വെള്ളുതുള്ളി -3 അല്ലി
ജീരകം -3 നുള്ള്
ചെറിയുള്ളി -6
വറ്റല്‍മുളക് – 3
ഉഴുന്ന് -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
മുളക്പൊടി -1/2 ടീസ്പൂണ്‍
കടുക്, ഉപ്പ്, എണ്ണ -പാകത്തിനു

കടല കുതിര്‍ത്തി ലേശം ഉപ്പ്, മഞള്‍പൊടി ഇവ ചേര്‍ത്ത് വേവിച്ച് വക്കുക.

പാനില്‍ മത്തങ്ങ, മഞള്‍പൊടി, ഉപ്പ്, മുളക് പൊടി ഇവ ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് വേവാന്‍ വക്കുക.

തേങ്ങ 1/2 കപ്പ് മാറ്റി വച്ച ശേഷം ബാക്കി തേങ്ങ + 4 ചെറിയുള്ളി+ പച്ചമുളക്,+വെള്ളുതുള്ളി+ജീരകം+ലേശം മഞള്‍പൊടി ഇവ ഒന്ന് നന്നായി ചതച്ച് എടുക്കുക, അരഞു പോകരുത്.

മത്തങ്ങ വെന്ത് പാകമായി വെള്ളം വറ്റി വരുമ്പോള്‍ കടല ചേര്‍ത്തിളക്കി , ശേഷം തേങ്ങ കൂട്ട് കൂടെ ചേര്‍ത്ത് ഇളക്കുക.പാകത്തിനു ഉപ്പും ചേര്‍ക്കുക.

തേങ്ങ കൂട്ടിന്റെ പച്ചമണമൊക്കെ മാറി ,അരപ്പ് കഷണങ്ങളില്‍ പിടിച്ച് ഇരിക്കുന്ന പരുവത്തില്‍ തീ ഓഫ് ചെയ്യാം.

പാനില്‍ എണ്ണ ചൂടാക്കി, കടുക്, കറിവേപ്പില,ഉഴുന്ന്, വറ്റല്‍മുളക്, ചെറിയുള്ളി അരിഞത്, ബാക്കിയുള്ള 1/2 കപ്പ് തേങ്ങ ഇവ ചുവക്കെ മൂപ്പിച്ച് എരിശ്ശെരിയിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കാം.തേങ്ങ കൂടുതല്‍ വറുത്ത് ചേര്‍ക്കുന്നെ കൂടുതല്‍ സ്വാദ് നല്‍കും കറിക്കു….
വെള്ള കടലയും ഉപയോഗിക്കാവുന്നെ ആണു.

അപ്പൊ കടല മത്തങ്ങ എരിശ്ശേരി തയ്യാര്‍ ,എല്ലാരും ഉണ്ടാക്കി നോക്കുമല്ലൊ…

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.