Loader

കോഴി അട (Chicken Ada)

By : | 0 Comments | On : November 21, 2016 | Category : Uncategorized

കോഴി അട

തയ്യാറാക്കിയത്:- ഷാനി സിയാഫ്

ചിക്കൻ ഉപ്പും മഞ്ഞൾ പൊടിയുമിട്ട് വേവിച്ച് ചെറിയ കഷണങ്ങളാക്കുക. അല്ലെങ്കിൽ മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. ഒരുപാ നിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് സവാള കൊത്തിയരിഞ്ഞതും പച്ചമുളക് ,ഇഞ്ചി, വെളുത്തുള്ളി, വേപ്പിലചെറുതായി അരിഞ്ഞതും വഴറ്റുക. വഴന്ന് കഴിയുമ്പോൾ മഞ്ഞൾ പൊടി, അല്പം മുളക് പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി ചേർത്ത് ഒന്നുകൂടി വഴറ്റുക.അതിലേക്ക് വേവിച്ച് കഷണങ്ങളാക്കി വെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് ഡ്രൈ ആക്കി എടുക്കുക.

ആവശ്യത്തിന് മൈദ എടുത്ത് ഉപ്പും വെള്ളവും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കുക. ഇവ ഓരോന്നും പരത്തി ഏതെങ്കിലും പാത്ര മോ അടപ്പോ വെച്ച് കട്ട് ചെയ്ത് എടുക്കുക.അതിൽ ചിക്കൻ വെച്ച് മടക്കി എണ്ണയിൽ വറുത്തെടുക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.