Loader

ചില്ലി സോയാ (Chilli Soya)

By : | 0 Comments | On : January 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ചില്ലി സോയാ

തയ്യാറാക്കിയത്:- സോണിയ അലി

ആവശ്യമുള്ള സാധനങ്ങൾ

സോയ ചങ്ക്സ് -2cup
സവാള -2
തക്കാളി -1വലുത്
പച്ചമുളക് -2-4
ഇഞ്ചി -ചെറിയ കഷ്ണം
വെളുത്തുള്ളി -6അല്ലി
കറിവേപ്പില -ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്
കോൺഫ്ലോർ – 2ടേബിൾ സ്പൂൺ
ചിക്കൻ മസാല -2ടേബിൾ സ്പൂൺ
മല്ലിപൊടി -1ടേബിൾ സ്പൂൺ
കുരുമുളക് ചതച്ചത് – 1ടേബിൾ സ്പൂൺ
ഉപ്പ്‌ -പാകത്തിന്
ഓയിൽ -ആവശ്യത്തിന്
വറ്റൽമുളക് -2
വെള്ളം -അര കപ്പ്
ഉണ്ടാക്കുന്ന വിധം
സോയ ചങ്ക്സ് 20മിനുട്ട് ചൂട് വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം നല്ലപോലെ വെള്ളം വാർത്തു ഞെക്കി പിഴിഞ്ഞ് കഴുകിയെടുക്കുക.പാകത്തിനുള്ള കഷ്ണങ്ങളായി മുറിച്ചു വെക്കുക.ഒരു പാത്രത്തിൽ ചിക്കൻ മസാല പൗഡറും ,ഉപ്പും ,കോൺഫ്‌ളോറും മിക്സആക്കിയതിലേക്കു വാർത്തു വെച്ച സോയ ചങ്ക്സ് ചേർത്ത് കൈ കൊണ്ട് മസാല പിടിപ്പിച്ചു 10മിനുട്ട് മാറ്റി വെക്കുക.
ശേഷം ഒരു പാൻ ചൂടാക്കി അതിലേക്കു ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചൂടായാൽ കറി വേപ്പില ഇട്ടു കൊടുക്കുക.കറി വേപ്പില മൊരിഞ്ഞാൽ മിക്സ് ആക്കിയ സോയ ചങ്ക്സ് കുറേശ്ശേ ഇട്ടു വറുത്തെടുക്കുക.
ശേഷം ഈ ഓയിലിൽ ( കൂടുതൽ ഉണ്ടെങ്കിൽ മാറ്റിവെക്കണം) ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് ,പച്ചമുളക് അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക. മൂത്തതിന് ശേഷം നീളത്തിൽ അരിഞ്ഞ സവാള ചേർത്തു വഴറ്റുക,ശേഷം തക്കാളി അരിഞ്ഞതും. എല്ലാം നല്ലപോലെ വഴണ്ട് വന്നാൽ മല്ലിപൊടി ചേർത്ത് വഴറ്റാം .പച്ചമണം മാറി കഴിഞ്ഞാൽ വറുത്തു വെച്ച സോയ ചങ്ക്സ് ചേർത്തു മിക്സ് ആക്കിയ ശേഷം 1ടീസ്പൂൺ സോയ സോസ് ,1ടേബിൾ സ്പൂൺ റ്റൊമാറ്റോ സോസ് ഒഴിച്ച് യോജിപ്പിക്കുക.ഉപ്പില്ലെങ്കിൽ ആവശ്യത്തിന് ഉപ്പു ചേർക്കാം . അര കപ്പ് തിളച്ച വെള്ളം കൂടി ഇതിലേക്ക് ചേർത്ത് കുറുക്കിയെടുക്കാം ,വെള്ളം വറ്റിയതിനു ശേഷം കുരുമുളക് ചതച്ചത് വിതറി കൊടുക്കാം .മല്ലിയില അരിഞ്ഞതും ചേർത്ത് 5മിനുറ്റ് അടച്ചു വേവിക്കുക.തീ അണച്ച ശേഷം സെർവ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.