Loader

കമ്പറവ (ചോള റവ) പായസം (Corn Rava Payasam)

By : | 0 Comments | On : July 30, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഇന്ന് ഞാന്‍ വന്നിരിക്കുന്നത് ഒരു പായസം കൊണ്ടാണ് .. പായസം പല വിധമുണ്ട് .. സേമിയ , അരി, ചെറുപയര്‍ അങ്ങനെ…
ഒരു വെറൈയ്റ്റി വേണ്ടേ ..
അപ്പൊ തുടങ്ങാം

കമ്പറവ (ചോള റവ) പായസം
………………………….
തയ്യാറാക്കിയത്:- അബീ അമീ

കമ്പറവ – 1 കപ്പ്
പാല്‍ – 1 കപ്പ്
തേങ്ങാപാല്‍ – 1 തേങ്ങയുടെ
മില്‍ക്ക് മൈഡ് – 200 g
നെയ്യ് – 1 സ്പുണ്‍
ഏലക്ക _ 4 എണ്ണം
അണ്ടിപരിപ്പ്, ഉണക്കമുന്തിരി – ആവിശ്യത്തിന്
പഞ്ചസാര – ഒന്നര കപ്പ് ( ആവിശ്യത്തിന് കുട്ടുകയും കുറക്കുകയും ചെയ്യാം ട്ടോ)
വെളളം – 4 കപ്പ്

തയാറാക്കുന്ന വിധം

ഒരു കുക്കറില്‍ കമ്പറവ വറുക്കുക ( ചെറുതായിട്ട് മതി ) . ഇതിലേക്ക് വെള്ളം ഒഴിച്ച് 4/ 5 വിസില്‍ വരുന്നത് വരെ വേവിക്കുക. ഇതിലേക്ക് പാല്‍, പഞ്ചസാര, മില്‍ക്ക് മൈഡ് , ഏലക്കായ, ഒരു നുള്ള് ഉപ്പ്, തേങ്ങാപാല്‍ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് അണ്ടിപരിപ്പും മുന്തിരിയും വറുത്തിടാം.. പായസം റെഡി

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.