Loader

വെള്ളരിക്ക പച്ചടി (Cucumber Pachadi)

By : | 0 Comments | On : December 28, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


വെള്ളരിക്ക പച്ചടി(Cucumber Pachadi)

ഒരു വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലൊ,തുടങ്ങാം.

വെള്ളരിക്ക ചെറിയ കനം കുറഞ്ഞ കഷണങ്ങളാക്കിയത് – 2 റ്റീകപ്പ്
തേങ്ങ – 1 റ്റീകപ്പ്
ചെറിയ ജീരകം -2 നുള്ള്
പച്ചമുളക് -4-5
കടുക് ചതച്ചത്-3/4 റ്റീസ്പൂൺ
എണ്ണ,കടുക് ,ഉപ്പ്-പാകത്തിനു
കറിവേപ്പില -1 തണ്ട്
തൈരു -1 റ്റീകപ്പ്
വറ്റൽമുളക് -2

വെള്ളരിക്ക,2 പച്ചമുളക് നെടുകെ കീറിയത്, ഉപ്പ് ,ലേശം വെള്ളം ഇവ ചേർത് അടച്ച് വച്ച് വേവിക്കുക.

തേങ്ങ ,ജീരകം, ബാക്കി പച്ചമുളക് ഇവ ചേർത്ത് നന്നായി അരച്ച് എടുക്കുക.( വേണമെങ്കിൽ 2-3 കൊച്ചുള്ളി ചേർക്കാം)

വെള്ളരിക്ക മുക്കാൽ വേവ് ആകുമ്പോൾ അരപ്പ് ചേർത്ത് ഇളക്കി അടച്ച് വച്ച് പാകത്തിനു ഉപ്പുംചേർത്ത് തിള വരുമ്പോൾ കടുക് ചതച്ചത് ചേർത്ത് ഇളക്കി ഉടച്ച് വച്ചിരിക്കുന്ന തൈരു കൂടെ ചേർത്ത് ഒന്നു ചൂടായി കഴിഞ്ഞ് തീ ഓഫ് ചെയ്യാം.പച്ചടി ലേശം കുറുകി ഇരിക്കണം.

പാനിൽ എണ്ണ ചൂടാക്കി കടുക്,വറ്റൽമുളക്, കറിവേപ്പില ഇവ താളിച്ച് കടുകിലേക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

സ്വാദിഷ്ടമായ വെള്ളരിക്ക പച്ചടി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ .

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.