Dry prawns chammanthi..
Dry prawns chammanthi..
(ഉണക്ക ചെമ്മീൻ ചമ്മന്തി.)
തയ്യാറാക്കിയത് : ബിജിലി മനോജ്
ചെമ്മീൻ : 100 ഗ്രാം
തേങ്ങ: 1മുറി
ഉണക്ക മുളക് : 6 എണ്ണം.
വെളുത്തുള്ളി: 2 അല്ലി
ചെറിയ ഉളളി: 3 എണ്ണം
ഉപ്പ് :ആവശ്യത്തിന്
വെളിച്ചെണ്ണ : 2 സ്പൂൺ
വെളിച്ചെണ്ണ ചൂടാക്കി വൃത്തിയാക്കിയ ഉണക്ക ചെമ്മീൻ വറുത്തെടുക്കുക. ഒരുപാട് ഉണങ്ങി പോവണ്ട. ഇത് ഒരു പാത്രത്തിൽ മാറ്റി വെക്കുക.വീണ്ടും കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ചെറിയ ഉളളി, വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് ഉണക്ക മുളക് ചേർത്ത് ഇളക്കി വറുത്ത് തേങ്ങ ചേർക്കുക. തേങ്ങ ചൂടാക്കിയാൽ മതി. ഇറക്കിയ ശേഷം ചൂടാറിയാൽ പാകത്തിന് ഉപ്പും 1,2 സ്പൂൺ വെളളവും ചേർത്ത് അരച്ചെടുക്കുക.