Loader

ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം

By : | 6 Comments | On : August 28, 2016 | Category : അറിയിപ്പുകള്‍

പ്രിയമുള്ളവരെ, നിങ്ങള്‍ക്കായി ഈ ഓണക്കാലത്ത് ഈസ്റ്റേണ്‍ അവതരിപ്പിക്കുന്നു ഈസ്റ്റേണ്‍ – മലയാള പാചകം ഓണക്കലവറ പാചകമത്സരം, ഓണവിഭവങ്ങള്‍ക്കു മാത്രമായി ! ,അത്യുഗ്രന്‍ ഈസ്റ്റേണ്‍ ഗിഫ്റ്റ് ഹാമ്പറുകള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു 🙂

* ഓണസദ്യയ്ക്കായുള്ള ഏതൊരു വിഭവവും നിങ്ങള്‍ക്ക് ഈ മത്സരത്തില്‍ സമര്‍പ്പിക്കാം.
* വിഭവത്തിന്റെ പേര്, ലഘു വിവരണം, ചേരുവകള്‍, തയ്യാറാക്കുന്ന വിധം, വിഭവത്തെ പറ്റി പ്രത്യേകം ശ്രദ്ധിക്കാനുള്ള കാര്യങ്ങള്‍ എന്നിവ ഇതേ ക്രമത്തില്‍ പരിപൂര്‍ണ മലയാളത്തില്‍ അക്ഷര തെറ്റില്ലാതെ വേണം നല്‍കാന്‍.
* വിഭവത്തിന്റെ ചിത്രം പരമാവധി വ്യക്തതയില്‍ ലാന്‍ഡ്സ്കേപ് മോഡില്‍ നല്‍കുക. പോര്‍ട്രൈറ്റ് മോഡിലുളള ചിത്രങ്ങള്‍ സ്വീകരിക്കുന്നതല്ല.
* ഇതിന് മുന്‍പ് മറ്റേതെങ്കിലും മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച വിഭവങ്ങള്‍ സ്വീകരിക്കുന്നതല്ല.
* ഇവ മലയാള പാചകം ഫേസ്ബുക് പേജിലേക്ക് നേരിട്ട് മെസ്സേജ് ചെയ്യുക. മത്സരത്തിനായുള്ള വിഭവം എന്ന് പ്രത്യേകം പറയുകയും വേണം.
* ഒരാള്‍ക്ക് പരമാവധി 3 വിഭവങ്ങള്‍ നല്‍കാം.
* വിഭവങ്ങള്‍ 24-08-2016 മുതല്‍ 12-09-2016 വരെ സ്വീകരിക്കുകയും 28-08-2016 മുതല്‍ 13-09-2016 വരെ പ്രസിദ്ധീകരിക്കുകയും ചെയ്യും. ദിവസവവും പരമാവധി 3 മത്സര പോസ്റ്റുകളെ പ്രസിദ്ധീകരിക്കുകയുള്ളു, നേരത്തെ പ്രസിദ്ധീകരിക്കുന്നതനുസരിച്ചു പോയിന്റുകള്‍ കൂടുതല്‍ നേടാനുള്ള സാധ്യതയുള്ളതിനാല്‍ കഴിയുന്നതും വേഗം നിങ്ങളുടെ വിഭവങ്ങള്‍ അയക്കുക. അവ ലഭിച്ച ക്രമത്തില്‍ ആയിരിക്കും പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക.
* പൂര്‍ണമായും നിങ്ങളുടെ വിഭവങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത മാനിച്ചായിരിക്കും വിധി നിര്‍ണ്ണയം. പേജില്‍ പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ വിഭവത്തിന് ലഭിക്കുന്ന ഓരോ ലൈകും നിങ്ങള്‍ക്ക് ഓരോ പോയിന്റും ഓരോ ഷെയറും നിങ്ങള്‍ക്ക് 2 പോയിന്റ് വീതവും നേടിത്തരുന്നു. വിജയികളെ തിരുവോണ നാളില്‍ പ്രഖ്യാപിക്കും.
* ലോകത്തെമ്പാടുമുള്ളവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാമെങ്കിലും, ഈസ്റ്റേണ്‍ നല്‍കുന്ന ഗിഫ്റ്റ് ഹാമ്പറുകള്‍ക്ക് അര്‍ഹരായവര്‍ക്ക് അവര്‍ നിര്‍ദേശിക്കുന്ന ഇന്ത്യക്കകത്തുള്ള വിലാസത്തിലേക്ക് മാത്രമേ സമ്മാനങ്ങള്‍ അയക്കു.
* മലയാള പാചകം അഡ്മിന്‍ പാനലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
* മത്സരത്തിന്റെ നടത്തിപ്പിനെ പറ്റിയും വിധി നിര്‍ണ്ണയത്തിലും ഉള്ള അന്തിമ തീരുമാനം മലയാള പാചകം കൂട്ടായ്മയില്‍ നിക്ഷിപ്തമാണ്.

ദയവായി നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ താഴെ കമന്റ്സ് വിഭാഗത്തില്‍ ചോദിക്കുക. ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ,
നിങ്ങളുടെ സ്വന്തം,
മലയാള പാചകം കൂട്ടായ്മ
mpbk.mystagingwebsite.com

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (6)

    1. posted by Sujith K on September 9, 2016

      Will there be participation prices too?

        Reply
    2. posted by Sujith K on September 9, 2016

      All the recipes should be posted asap so that everyone will get eqaul chance for Likes & Shares.

        Reply
      • posted by മലയാള പാചകം on September 10, 2016

        Sorry, As per announced contest rules, We have posting slot upto Sept 13th midnight, in the order we receive recipes and to avoid same type continuity, so everyone will get average of minimum 3 hours Malayalam Pachakam Top Wall Time, Indeed, Post likes are based on the shares they receive!

          Reply
    3. posted by Rajeesh K Sivan on August 27, 2016

      All the best to all participants…!!! Happy Onam in advance…!!!

        Reply
    4. posted by Subha Shinil on August 27, 2016

      ????????

        Reply

    Leave a Reply

    Your email address will not be published.