ഇടിച്ചക്ക കട്ലറ്റ് (Idichakka Cutlet)
ഇടിച്ചക്ക കട്ലറ്റ്
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
ഇടിച്ചക്ക ചെറിയ കഷണങ്ങളാക്കി വേവിച്ച ഉടച്ചത് – 1 1/2 കപ്പ്
ചെറുപയർ മുളപ്പിച്ചത് – 1 കപ്പ്
സവാള ചെറുതായി അരിഞ്ഞത് – 2 ചെറുത്
പച്ചമുളക് ചെറുതായി അരിഞ്ഞത് – 4
ഇഞ്ചി പേസ്റ്റാക്കിയത് – 1tbട
മുളകുപൊടി – 1 tsp
ജീരകപ്പൊടി – 1pinch
കുരുമുളക് പൊടി – 1/2 tsp
തേങ്ങാക്കൊത്ത് – 2 tbട
പുതിനയില, മല്ലിയില കുറച്ചു വീതം
ഉപ്പ് –
കോൺഫ്ലോർ – 3 tbs
ബ്രഡ് (കാമ്പ്സ് – 1/2 കപ്പ്
എണ്ണ വറുക്കാൻ ആവശ്യത്തിന്
1. ചെറുപയർ മുളപ്പിച്ചത് ആവിയിൽ വേവിച്ചെടുക്കുക.
2. കോൺഫ്ളോർ അയവിൽ കലക്കി വയ്ക്കുക ‘
3. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് സവാള, ഇഞ്ചി, പച്ചമുളക് തേങ്ങാക്കൊത്ത് എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് പൊടികളെല്ലാം ചേർത്ത് വഴറ്റി, വേവിച്ച പയറും, ഇടിച്ചക്കയും ചേർത്ത് ഇളക്കി മല്ലിയില, പുതിനയില ചേർത്തിളക്കുക. ഒന്നു തണുത്ത ശേഷം കൈ കൊണ്ട് നല്ലപോലെ കുഴക്കുക. അത് ഇഷ്ടമുള്ള ആകൃതിയിലാക്കി കോൺഫ്ളോറിൽ മുക്കി ബ്രെഡ് ക്രാമ്പ്സിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.