Loader

ചക്ക കുരു തോരൻ (Jackfruit Seeds Thoran)

By : | 1 Comment | On : January 26, 2017 | Category : Uncategorized


ചക്ക കുരു തോരൻ:-

ചക്കയും ചക്കകുരുവും എല്ലാം ധാരാളമായി കിട്ടുന്ന സീസൺ അല്ലെ എന്നാൽ ചക്കകുരു വച്ച് ഒരു തോരൻ ഉണ്ടാക്കിയാലോ…

ചക്കകുരു വൃത്തിയാക്കിയത്-2 കപ്പ്
തേങ്ങ -3/4 കപ്പ്
വെള്ളുതുള്ളി -3-4 അല്ലി
ചെറിയുള്ളി -8
വറ്റൽമുളക് -2
പച്ചമുളക് -3
മഞൾപൊടി -1/4 റ്റീസ്പൂൺ
മുളക്പൊടി -1/4 റ്റീസ്പൂൺ
ഉപ്പ് , എണ്ണ ,കടുക് – പാകത്തിനു
കറിവേപ്പില -1 തണ്ട്

ചക്കകുരു ലേശം ഉപ്പ്,മഞൾപൊടി,മുളക്പൊടി ഇവ ചേർത്ത് വേവിച്ച് വക്കുക.

തേങ്ങ + 5 ചെറിയുള്ളി + വെള്ളുതുള്ളി + പച്ചമുളക് +1 നുള്ള് മഞൾപൊടി
ഇവ ചെറുതായി ചതച്ച് എടുത്ത് വക്കുക.

പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് ,ബാക്കി ചെറിയുള്ളി അരിഞത്,വറ്റൽമുളക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക .

ശേഷം ചതച്ച് വച്ചിരിക്കുന്ന അരപ്പ് ചേർത്ത് ഇളക്കുക.

അരപ്പിന്റെ പച്ചമണം മാറുമ്പോൾ വേവിച്ച് വച്ചിരിക്കുന്ന ചക്കകുരു പാകത്തിനു ഉപ്പ് ഇവ ചേർത്ത് ഇളക്കി അടച്ച് വച്ച് 5 മിനുറ്റ് വേവിക്കുക

ശേഷം മൂടി തുറന്ന് ഇളക്കി തോർത്തി എടുക്കുക.

രുചികരമായ ചക്കകുരു തോരൻ റെഡി. എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:- Lakshmi Prasanth

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Unnikuttan KS on May 17, 2016

      Hii friends , enna onnu add cheyyamo

        Reply

    Leave a Reply

    Your email address will not be published.