കര്‍ക്കിടക അരി വറുത്ത കട്ടന്‍ ചായ (Karkidaka Special Tea)
ഇത് ഒരു സ്പെഷ്യല്‍ ഐറ്റം ഒന്നുമല്ലെങ്കിലും , ന്യൂ ജെനറേഷന് അന്യമായി പോവുന്ന ഒന്നാണ്… ഈ കര്‍ക്കിടക മഴയത്ത് ?കട്ടന്‍ ചായയില്‍ അരിമണി വറുത്തതും തേങ്ങ ചിരവിയിട്ടതും ആണ്.. പണ്ട് ഒരു പാട്ട് തന്നെ ഉണ്ടായിരുന്നു കുട്ടികള്‍ക്ക്
അരിമണി വറ്ത്ത് കൊണ്ട് ചായകൊണ്ടമ്മാ…?
അരി കഴുകി വെള്ളം വാര്‍ത്ത് ഒരു കുഴിയുളള ചട്ടി (അപ്പചട്ടി എടുക്കരുത്) യില്‍ പൊരിയുന്നത് വരെ വറുക്കുക .തേങ്ങ ചിരകിയതും ,അരി വറുത്തതും കട്ടന്‍ ചായയില്‍ ഇട്ട്
കഴിക്കാം.
തയ്യാറാക്കിയത്:- അബീ അമീ
posted by Sindhu Suresh on August 7, 2016
Nalla taste ano…nan adyam aya kelkunne