കായ ഉപ്പേരിയും ശർക്കര വരട്ടിയും (Kaya Upperi & Sharkara Varatti)
കായ ഉപ്പേരിയും ശർക്കര വരട്ടിയും.
******************
ഈസ്റ്റേൺ -മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാർത്ഥി :ഫബീന റഷീദ്
കായ ഉപ്പേരിയും ശർക്കര വരട്ടിയുമില്ലാതെ എന്ത് ഓണം …ഓണസദ്യ വീട്ടിൽ ഉണ്ടാക്കിയാലും ഉപ്പേരി പാക്കറ്റ് വാങ്ങുന്നവരാണ് പലരും. ..ഒരിത്തിരി മെനക്കെട്ടാൽ മായം കലരാത്ത ഉപ്പേരി നമുക്ക് വീട്ടിലുണ്ടാക്കാം. ..
കായ് ഉപ്പേരി
*************
മൂത്ത നേന്ത്രക്കായ……അര കിലോ
മഞൾ പൊടി …ഒരു ടീസ്പൂൺ
ഉപ്പ് …..പാകത്തിന്
വെളിച്ചെണ്ണ…വറുക്കാൻ പാകത്തിന്
കായ നാലായി കീറി അരിഞ്ഞെടുക്കുക…എണ്ണ ചൂടാക്കി കായ ഇട്ടു മൂത്ത് വരുമ്പോ കുറച്ചു വെള്ളത്തിൽ മഞൾ പൊടിയും ഉപ്പും ചേര്‍ത്ത്
തളിച്ച് നന്നായി വറുത്ത് കോരുക..
ശർക്കര വരട്ടി
***************
നല്ല മൂത്ത നേന്ത്രക്കായ….. അര കിലോ
ശർക്കര …അര കിലോ
ചുക്ക് പൊടിച്ചത് …അര ടീസ്പൂൺ
ജീരകം പൊടിച്ചത്… അര ടീസ്പൂൺ
പഞ്ചസാര പൊടിച്ചത് അര കപ്പ്
ഏലക്ക പൊടിച്ചത്. ..3 എണ്ണം
മഞൾ പൊടി …അര ടീസ്പൂൺ
ഉപ്പ് ……ഒരു നുള്ള്
അരിപ്പൊടി ….രണ്ട് സ്പൂണ്‍
വെളിച്ചെണ്ണ. ..വറുക്കാൻ ആവശ്യത്തിന്
*******
കായ രണ്ടായി പിളര്‍ന്നു കട്ടിയിൽ അരിഞ്ഞെടുക്കുക…എണ്ണ ചൂടാക്കി കായ ഇട്ടു മൂത്ത് വരുമ്പോ മഞൾ കലക്കി ഉപ്പുവെളളം തളിക്കുക…നന്നായി മൂപ്പിച് കോരുക. …ശർക്കര ചീകി വളരെ കുറച്ചു വെള്ളം ചേര്‍ത്ത് ചൂടാക്കി പാനി ആക്കുക. ..അതിലേക്ക് ജീരകം, ചുക്ക്, ഏലയ്ക്ക പൊടികൾ ചേര്‍ത്ത് വറുത്ത കായ ഇട്ടു ഇളക്കുക. ..പഞ്ചസാര പൊടിച്ചതിൽ അരിപ്പൊടി ചേര്‍ത്ത് വെക്കുക. ..അത് കൂടി ചേര്‍ത്ത് നന്നായി ഇളക്കി എടുത്തു ചൂടാറിയ ശേഷം ഉപയോഗിക്കാം. ..
(EMPOK #54)
















posted by Sujith Ps on September 10, 2016
Nyz
posted by Nasar Nas on September 10, 2016
Nice
posted by Subair Nm Subairnmperumanna on September 10, 2016
ഉഷാറായിക്ക്ണ്