Loader

മാങ്ങ ചോറ് (Mango Rice)

By : | 2 Comments | On : April 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

മാങ്ങ ചോറ്

RAW MANGO RICE:
——————————-
തയ്യാറാക്കിയത്: ബിജിലി മനോജ്

ചോറ്: 2 കപ്പ്
മാങ്ങ : ½ കപ്പ്
തേങ്ങ : 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി: ¼ ടീസ്പൂൺ
ഉപ്പ് : ആവശൃത്തിന്
പാചക എണ്ണ : 2 ടേബിൾസ്പൂൺ
കടുക്: 1 ടീസ്പൂൺ
ഉഴുന്നു പരിപ്പ്: 1 ടീസ്പൂൺ
പച്ചമുളക്: 2 എണ്ണം
ഉണക്കമുളക് :1
നിലക്കടല: 1 ടേബിൾസ്പൂൺ
കടല :1 ടേബിൾസ്പൂൺ
കറിവേപ്പില, മല്ലിയില

തേങ്ങ ചെറുതായി ചിരകി വെക്കുക. മാങ്ങ ചെറുതായി ഗ്രേറ്റ് ചെയ്യുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിനുശേഷം കടല,നിലക്കടല,ഉഴുന്നുപരിപ് ചേർക്കുക. പച്ചമുളക് ചേർക്കുക. ഉണക്കമുളക് തേങ്ങ കറിവേപ്പില ചേർക്കുക.മാങ്ങ ചേർത്ത് ഇളക്കുക.മഞ്ഞൾ പൊടി ,ഉപ്പ് എന്നിവ ചോറ് വേവിക്കുമ്പോൾ ചേർക്കാം ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കാം.ചോറ് ചേർത്ത് ഇളക്കി യോജിപ്പിക്കുക. മല്ലിയില തൂവുക..ബിരിയാണി അരി പോലെ ചെറിയ ഒരു തരം അരിയാണ് ഇതുണ്ടാക്കാൻ സാധാരണയായി ഉപയോഗിക്കുന്നത്.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (2)

    1. posted by Sindhu John on April 7, 2017

      curd rice, tomato rice, and puli rice enniva undakkarundu..but mango rice ariyillarunnu..try cheyyam.

        Reply
    2. posted by Binu Joseph on April 7, 2017

      മാങ്ങാ ചോറ് ?ചിരി വരുന്നു

        Reply

    Leave a Reply

    Your email address will not be published.