പപ്പായ തോരൻ (Papaya Thoran)
പപ്പായ തോരന്‍
തയ്യാറാക്കിയത്:- ഷാനി സിയാഫ്
പപ്പായ – 1
തേങ്ങ – ഒരു തേങ്ങയുടെ പകുതി
പച്ചമുളക് – 5
മഞ്ഞള്‍ പൊടി – 1/4t Spn
ജീരകം – 1/2t Spn
വെളുത്തുള്ളി – 5 അല്ലി
ചെറിയ ഉള്ളി – 7
കടുക് – 1t Spn
ചുവന്ന മുളക് – 2
വേപ്പില
വെളിച്ചെണ്ണ – 1 tabe. Spn
പപ്പായ ചെറുതായി കൊത്തി അരിഞ്ഞെടുക്കുക. തേങ്ങ, പച്ചമുളക്, ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി, മഞ്ഞള്‍ പൊടി എന്നിവ മിക്സിയിലോ കല്ലിലോ ചായിച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, വേപ്പില, ചുവന്ന മുളക് ഇടുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ പപ്പായ ഉപ്പും ചേര്‍ത്ത് ഇളക്കി ചെറിയ തീയില്‍ മൂടിവെച്ച് വേവിക്കുക.ഇതിലേക്ക് ചായിച്ച് വെച്ചിരിക്കുന്ന തേങ്ങ ചേര്‍ത്ത് ഇളക്കി മൂടിവെച്ച് ചെറിയ തീയില്‍ വേവിച്ച് എടുക്കുക.