വറുത്തരച്ച സാമ്പാര്‍ (Sambar in Coconut Roast Gravy)
വറുത്തരച്ച സാമ്പാര്‍
ഈസ്റ്റേണ്‍ മലയാള പാചകം ഓണക്കലവറ 2016 പാചക മത്സരം
മത്സരാര്‍ത്ഥി: തഫ്സീറ ബിന്ത് ഷറീഫ്
ഓണസദ്യ എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ വരുന്നത് സാമ്പാര്‍ ആണു…പല നാട്ടുകാര്‍ പല വിധത്തിലും സാമ്പാര്‍ ഉണ്ടാക്കും…ഞാന്‍ എങ്ങനെ ഉണ്ടാക്കി എന്ന് പറയാം …
ആവശ്യമായ സാധനങ്ങള്‍:
കടല പരിപ്പ്-1 കപ്പ്
പച്ചക്കായ്-1
മുരിങ്ങ-1
കേരറ്റ്-1
ഉരുളക്കിഴങ്ങ് -1
ബീറ്റ് റൂട്ട്-1
മത്തങ്ങ,ചേന,ചേംബ്, കുംബളം,ഇവയെല്ലാം കാല് ഭാഗം …വലിയ കഷ്ണം ആയി മുറിച്ചത്.
ബീന്‍സ്-5-6 എണ്ണം …2 സ്പൂണ്‍ മല്ലിപ്പൊടി, 4 സ്പൂണ്‍ ഈസ്റ്റേണ്‍ സാംബാര്‍ പൊടി, അല്പം മഞ്ഞള്‍ പൊടി അല്പം കായം,ഇവയെല്ലാം കുക്കറിലേക്ക് മാറ്റി ഇളക്കി 1 വിസിലിന്ന് വേവിക്കുക.
1 കപ്പ് തേങ്ങ ചിരവിയത് , അല്പം സാംബാര്‍ ജീരകം, 4 അല്ലി ചെറിയുള്ളീ , 4 അല്ലി വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വറുത്ത തിന്ന് ഷേഷം നന്നായി അരച്ചെടുക്കുക… ഈ അരപ്പ് വേവിച്ച പച്ചക്കറിയിലോട്ട് മാറ്റി നന്നായി തിളപ്പിക്കുക….
വെണ്ടക്ക-5-6 എണ്ണം
വഴുതിനങ്ങ-3 എണ്ണം
തക്കാളി -1 വലുത്. ഇവ വലുതായി അരിഞ്ഞ് ഓയിലില്‍ വഴറ്റി അതിലേക്ക് ഒഴിച്ച് കൊടുക്കുക….പുളി വേണം എങ്കില്‍ പിഴിഞ്ഞ് ഒഴിക്കാം…
താളിപ്പ്:
അല്പം കടുക്, വറ്റല്‍ മുളക്, കറിവേപ്പില ,സാംബാര്‍ ജീരകം, കൊത്ത് തേങ്ങ എന്നിവ വെളിച്ചെണ്ണ യില്‍ പൊട്ടിച്ച് സാംമ്പാറിലോട്ട് ഒഴിച്ച് കൊടുക്കാം… സാമ്പാര്‍ റെഡി…
(EMPOK #45)















posted by Palazhy Joshy on September 9, 2016
ഇത് വറുത്തരച്ച് വെച്ച സാമ്പാറല്ലല്ലോ
posted by Fathima Fathi on September 9, 2016
Nice
posted by Ammu Sherin on September 9, 2016
kollaaam super sambar….