Loader

സമൂസ (Samosa)

By : | 1 Comment | On : April 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സമൂസ (Samosa)

തയ്യാറാക്കിയത്:- ഷർന ലത്തീഫ്

എല്ലാവർക്കും ഇഷ്ട്ടമുള്ള സ്നാക്ക്സ് ആണിത് .ഇത് നമുക്ക് ഇഷ്ട്ടമുള്ള ഫില്ലിംഗ് വെച്ച് തയ്യാറാക്കാം .ഞാൻ ഇവിടെ പൊട്ടറ്റൊ ,ഗ്രീൻ പീസ് ആണ് ഉപയോഗിച്ചിരിക്കുന്നത് .

ആദ്യം 1 സ്പൂണ്‍ മൈദാ കുറച്ചു വെള്ളമൊഴിച് കട്ടി പരുവത്തിൽ കലക്കി മാറ്റി വെക്കണേ …പിന്നീട് ആവശ്യം വരും .

മൈദാ – 1 കപ്പ്‌
ഓയിൽ – 1 സ്പൂണ്‍
ഉപ്പ്
വെള്ളം
ഇത്രേം മിക്സ്‌ ചെയ്തു ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ച് 20 മിനിറ്റ് വെക്കണം .അതിനു ശേഷം ചെറിയ balls ആക്കി ചപ്പാത്തി പോലെ പരത്തിയെടുക്കുക .ഓരോന്നും തവയിലിട്ടു ഒന്ന് ചൂടാക്കിയ ശേഷം മാറ്റി വെക്കണം .( അധികം വേവിക്കരുത് )

for ഫില്ലിംഗ്
പൊട്ടറ്റോ – 3 പുഴുങ്ങി പൊടിച്ചത്
വേവിച്ച ഗ്രീന്പീസ് – അര കപ്പ്‌
കൊത്തിയരിഞ്ഞ സവോള – 1 വലുത് ചെറുതായി അരിഞ്ഞ പച്ചമുളക് – 3
ഇഞ്ചി – 1 കഷ്ണം കൊത്തിയരിഞ്ഞത് കറി വേപ്പില
മല്ലിപ്പൊടി – 1 സ്പൂണ്‍
മഞ്ഞൾപ്പൊടി
ഗരംമസാല – 1 ടി സ്പൂണ്‍
നാരങ്ങ നീര് – 1 ടേബിൾ സ്പൂണ്‍
ഉപ്പു
പാനിൽ 2 സ്പൂണ്‍ ഓയിൽ ഒഴിച് കറി വേപ്പില ,സവോള ,പച്ചമുളക് ,ഇഞ്ചി ചേർത്ത് വഴറ്റിയതിനു ശേഷം കിഴങ്ങ് പീസ് ചെർക്കുക .ഉപ്പും പൊടികളും ചേർക്കുക .നന്നായി വഴറ്റിയതിനു ശേഷം ലാസ്റ്റ് നാരങ്ങ നീര് കൂടി ചേർത്ത് മാറ്റി വെക്കണം .

ഇനി നമ്മൾ തയ്യാറാക്കി വെച്ച ചപ്പാത്തി ഓരോന്നും കട്ട്‌ ചെയ്തു 2 പീസ് ആക്കണം .അത് ഓരോന്നും cone പോലെ ആക്കി 1 സ്പൂണ്‍ ഫില്ലിംഗ് വെച്ച് മടക്കി ആദ്യം നമ്മൾ കലക്കി വെച്ച മൈദാ പേസ്റ്റ് ഉപയോഗിച് gap ഇല്ലാതെ ഒട്ടിച്ചതിനു ശേഷം ഫ്രൈ ചെയ്ത് എടുക്കാം .( gap ഉണ്ടെങ്കിൽ ഓയിൽ കുടിക്കും )

thanqq ……

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Libin Sam on April 19, 2017

      കൊള്ളാം…?

        Reply

    Leave a Reply

    Your email address will not be published.