സ്ക്രാബിൾഡ് എഗ്ഗ് മസാല (Scrambled Egg Masala)
സ്ക്രാബിൾഡ് എഗ്ഗ് മസാല (Scrambled Egg Masala)
—————————————————————————–
തയ്യാറാക്കിയത്:- ബിജിലി മനോജ്
എല്ലാ മടിയന്മാർക്കും മടിച്ചികൾക്കും വേണ്ടി സമർപ്പിക്കുന്നു. ഈ കറി ഉണ്ടാക്കാൻ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല. കണ്ണടച്ച് തുറക്കുമ്പോൾ സാധനം റെഡി… അപ്പോ തുടങ്ങാം
മുട്ട : 3
മുളക് പൊടി: 2 ടീസ്പൂൺ
മഞ്ഞൾ പൊടി: ½ ടീസ്പൂൺ
മല്ലി: 3½
തക്കാളി: 2 വലുത്
പച്ചമുളക്: 2
വെളുത്തുള്ളി: 4 അല്ലി
ഉപ്പ്,വെളിച്ചെണ്ണ,കറിവേപ്പില: ആവശ്യത്തിന്
വെളിച്ചെണ്ണ ചൂടാക്കി തക്കാളി, പച്ചമുളക്, വെളുത്തുള്ളി വഴറ്റുക.തക്കാളി നല്ല പേസ്റ്റ് പോലെ ആവണം. ഫുൾ ഫ്ലേമിൽ ചൂട് വേണ്ട. പിന്നീട് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി, ഉപ്പ് ഇടുക, നന്നായി വഴറ്റുക. കുറച്ച് ചൂടു വെള്ളം ചേർത്ത് ഇളക്കി മുട്ട പൊട്ടിച്ച് ഒഴിച്ച് കറിവേപ്പിലയും ചേർത്ത് അടച്ചു വേവിക്കുക. 2 മിനിട്ട് കഴിഞ്ഞ് മുട്ട സെറ്റായാൽ ഒന്ന് ഇളക്കി കൊടുക്കുക. അധികം ഇളക്കണ്ട.പൊടിഞ്ഞു പോകും. കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ച് ചൂടായാൽ ഇറക്കി വെക്കാം…
posted by Vidya Jayan on July 11, 2017
Super