Loader

സ്പോഞ്ച് കേക്ക് ഫ്രൂട്ട് പുഡിംഗ് (Sponge Cake Fruit Pudding)

By : | 0 Comments | On : July 10, 2016 | Category : Uncategorized


സ്പോഞ്ച് കേക്ക് ഫ്രൂട്ട് പുഡിംഗ്
***********
തയ്യാറാക്കിയത്:- ജിൻസ സജാസ്

ചേരുവകൾ
************
സ്പോഞ്ച് കേക്ക് (പുഡിംഗ് ട്രേയുടെ വലിപ്പത്തിൽ )
ഈത്തപ്പഴം- 1/2കപ്പ്‌
അണ്ടിപരിപ്പ് -1/2കപ്പ്‌
ആപ്പിൾ -1കപ്പ്‌
മാങ്ങാ -1/2കപ്പ്‌
തണ്ണി മത്തൻ ചെറുതായി മുറിച്ചത് -1/2കപ്പ്‌
പാൽ- 2കപ്പ്‌
മില്ക്ക് മേഡ് -1/2കപ്പ്‌
കാരമേൽ പുഡിങ് മിക്സ്‌ -1പാക്കറ്റ്

തയ്യാറാകുന്നത്
**************
ആദ്യം 1/2കപ്പ്‌ പാൽ ചൂടാക്കി കുറച് മില്ക്ക് മേഡ് ചേർതു മാറ്റി വെക്കുക.
മറ്റൊരു പാനിൽ 1. 5കപ്പ്‌ പാൽ ചൂടായി വരുമ്പോൾ മില്ക്ക് മേഡ് ചെർകുക. അതിലേക് കാരമേൽ പുഡിങ് മിക്സ്‌ കുറച് പാലിൽ കലക്കി ചെർകുക.
ഇനി പുഡിങ് ട്രേ എടുത്ത് അതിൽ ആദ്യം സ്പോഞ്ച് കേക്ക് വക്കുക. ഇതിന്റെ മുകളിലായി പാൽ മില്ക്ക് മേഡ് കൂട്ട് ഒഴിച് കൊടുകുക (ഒരുപാട് ഒഴിക്കരുത് സോഫ്റ്റ്‌ ആവാൻ വേണ്ടി മാത്രം )
അതിനു മുകളിൽ ഡ്രൈ ഫ്രൂറ്റ് വിതറുക, കുറച് ഫ്രൂറ്റ് വിതറുക. അതിനു മുകളിൽ കാരമേൽ കൂട്ട് ഒഴിക്കുക.
അതിനു മുകളിൽ ഫ്രൂറ്റ്സ്‌ വിതറുക.
(ജെല്ലിയും മുറിച്ചു ചേർക്കാം )
ഫ്രിഡ്ജിൽ വച് സെറ്റ് ചെയ്തു ഉപയോഗിക്കാം.
പുഡിങ് തയ്യാർ.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.