കൂന്തൾ നിറച്ചത് (Squid Fills)
കൂന്തൾ നിറച്ചത്
തയ്യാറാക്കിയത്:- ജിൻസ സജാസ്
ചേരുവകൾ
************
കൂന്തൾ -6(2എണ്ണം ചെറുതായി മുറിച്ചത് ഫില്ലിംഗ് വേണ്ടി )
സവാള -2
ചെറിയ ഉള്ളി -10Nos
പച്ചമുളക് -2
വെളുത്തുള്ളി -10അല്ലി
ഇഞ്ചി -ചെറിയ കഷ്ണം
തക്കാളി -1ചെറുത്
മുളകുപൊടി-2 tspn
മഞ്ഞള്പൊടി-1Tspn
മല്ലിപൊടി -1tspn
കറി വേപില -3തണ്ട്
വെളിച്ചെണ്ണ -3tbsn
തേങ്ങ -1/2മുറി
തയ്യാറാകുന്നത്
***************
നാല് കൂന്തൾ എടുത്ത് അതിൽ 1tspn മുളകുപൊടി, 1/2Tspn മഞ്ഞൾ, ഉപ്പ് പുരട്ടി മാറ്റി വയ്കുക. പാനിൽ ഓയിൽ ഒഴിച് ചെറിയ ഉള്ളി ഇട്ടു വഴറ്റുക. അതിലേക് വെളുത്തുള്ളി, ഇഞ്ചി ചതച്ചത് ചേർത്ത് കൊടുക്കുക. അതിലേക് ആവശ്യത്തിനു മുളക് പൊടിയും, മല്ലിപൊടിയും, മഞ്ഞളും ചേർത്ത് കൊടുകുക. അതിലേക്കു ചെറുതായി അരിഞ്ഞു വെച്ച കൂന്തൾ ചേർത് 5Min വേവിക്കുക. അതിലേക് തേങ്ങയും, പച്ചമുളകും ഒന്ന് ഒതുക്കി ചേർത്ത് കൊടുക്കുക. 5Min കൂടി വഴറ്റി എടുക്കുക. ഫില്ലിംഗ് റെഡി.
Ini ഓരോ കൂന്തൾ എടുത്ത് അതിൽ ഫില്ലിംഗ് നിറച്ചു ടൂത്ത്പിക് വച്ചു നന്നായി അടക്കുക. ഇതിനെ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കണം. ഈ ഓയിലിലേക് അരിഞ്ഞു വെച്ച സവാളയും, ഇഞ്ചി, വെളുത്തുള്ളി ചേർത് നന്നായി വഴറ്റണം. അതിലേക് തക്കാളിയും, ആവശ്യത്തിനു മുളകുപൊടിയും, മഞ്ഞൾപൊടിയും, ഉപ്പും, കറി വേപിലയും ചേർത് പൊരിച്ചു വെച്ച കൂന്തൾ ചേർത് മിക്സ് ചെയ്യുക. ടേസ്റ്റി കൂന്തൾ നിറച്ചത് തയ്യാർ…
*stuffing ആയി ചെമ്മീനും ഉപയോഗിക്കാം.
*കൂന്തൾ ഓവർ കുക്ക് ആയാൽ റബ്ബർ പോലെ ആവും. വേവ് കുറവാണ്.















