തവ ഫ്രെെഡ് ചിക്കൻ (Tawa Fried Chicken)
Tawa fried chicken(തവ ഫ്രെെഡ് ചിക്കൻ)
——————–_———————————————-
തയ്യാറാക്കിയത്: ബിജിലി മനോജ്
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സിംപിൾറെസിപ്പി ആണിത്. എരിവ് ഇഷ്ടാനുസരണം കൂട്ടുകയോ കുറക്കുകയോ ആവാം. ആവശൃമെങ്കിൽ മുട്ട യും ചേർക്കാം.
ചിക്കൻ : 500 gm
മെെദ : 2 ടീസ്പൂൺ
മുളക് പൊടി : 4 ടീസ്പൂൺ
മഞ്ഞൾ പൊടി : ¼ ടീസ്പൂൺ
ഇഞ്ചി അരച്ചത്: ½ ടീസ്പൂൺ
വെളുത്തുള്ളി അരച്ചത്: ½ ടീസ്പൂൺ
ഗരം മസാല : ½ ടീസ്പൂൺ
നാരങ്ങനീര് : 1 ടീസ്പൂൺ
ഉപ്പ് : ആവശൃത്തിന്
വെളിച്ചെണ്ണ :1 ടീസ്പൂൺ
ഓയിൽ : 1 ടീസ്പൂൺ
ഗാർണിഷിങ്ങിന്:
മല്ലിയില, സെലറി
തയ്യാറാക്കുന്നവിധം:
ഇറച്ചി ഒഴികെ വെളിച്ചെണ്ണ വരെയുള്ളവ മിക്സ് ചെയ്ത് ഇറച്ചി യിൽ തേച്ചുപിടിപ്പിച്ച് ½ മണിക്കൂറെങ്കിലും വയ്ക്കുക. തവ ചൂടായതിനു ശേഷം ഓയിൽ ഒഴിച്ച് ഇറച്ചി നിരത്തി അടച്ചു വെച്ചും പിന്നീട് തുറന്നു വെച്ചും വേവിക്കുക.മല്ലിയില, സെലറി വെച്ച് അലങ്കരിക്കുക.














posted by Anaghu Appusunnan on February 28, 2017
?☺??
posted by Keshav Chand on February 26, 2017
so nic food