Loader

വാഴപ്പൂ അട ദോശ (Vazhappoo Ada Dosa)

By : | 1 Comment | On : July 10, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍


വാഴപ്പൂ അട ദോശ
*******************
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ

വാഴപ്പൂ അരിഞ്ഞത് – 1/2 കപ്പ്
ടൊപ്പി അരി – 1 കപ്പ്
പച്ചരി – 1 കപ്പ്
കടല പരിപ്പ് – 1/2 കപ്പ്
തുവരപരിപ്പ് – 1/2 കപ്പ്
വറ്റൽമുളക് – 5
കായം – 1/2 tsp
സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത് — 1/2 കപ്പ്
മല്ലിയില – 2 tbട
കറിവേപ്പില – 2 തണ്ട്
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

“ഫോട്ടോയിൽ കാണുന്നതാണു വാഴപ്പൂ ”

ടൊപ്പി അരി, പച്ചരി, കടല പരിപ്പ്, തുവരപരിപ്പ് എന്നിവ 3 മണിക്കൂർ കുതിർത്തെടുക്കുക.
കുതിർത്തെടുത്ത ഇവയും, വറ്റൽമുളകും ചേർത്ത് അരച്ചെടുക്കുക . അതിലേക്ക് വാഴപ്പൂ ,തേങ്ങ, സവാള, മല്ലിയില, കറിവേപ്പില, കായം, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ദോശക്കല്ലിൽ എണ്ണ തടവി മാവൊഴിച്ച് ദോശയുണ്ടാക്കുക. ഒരു വശം മൂക്കുമ്പോൾ എണ്ണ 1/2 tsp ഒഴിച്ച് തിരിച്ചിട്ട് മൊരിച്ച് എടുക്കുക. കിടിലം വാഴപ്പൂ അട ദോശ തയ്യാർ: …… തക്കാളി ചട്നി ഇതിന് പറ്റിയ കോമ്പിനേഷനാണ്….

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Remya Renni on June 20, 2016

      Very healthy

        Reply

    Leave a Reply

    Your email address will not be published.