സീബ്ര കേക്ക് (Zebra Cake)
സീബ്ര കേക്ക്:-
തയ്യാറാക്കിയത്:-ഫബീന റഷീദ്. ..
ഓവനിൽ അല്ലാതെ നോൺസ്റ്റിക് പാനിൽ എങ്ങനെ ഒരു ZEBRA CAKE ഉണ്ടാക്കാം എന്ന് നോക്കാം. .
?ZEBRA CAKE?
—————–
മുട്ട 3 എണ്ണം
പഞ്ചസാര 1 കപ്പ് പൊടിച്ചത്.
മൈദ 1 1/4കപ്പ്
ബക്കിങ്ങ് പൗഡർ 1 ടീസ്പ്പൂൻ
ഒയിൽ 1/2 കപ്പ്
പാൽ 1/2കപ്പ്
കൊക്കോ പൗഡർ 3 ടേബിൾ സ്പൂൺ
വനില എസ്സ്ൻസ് 1 ടീസ്പൂൺ
മഞ്ഞൾ പൊടി ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
—————-
ആദ്യം മുട്ട പഞ്ചസാര ,ഒയിൽ അത് ക്രീമി ആവുന്നത് വരെ ബീറ്റ്ചെയ്യുക. വനില എസന്‍സ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക.
അതിലെക്ക് അരിച്ച് വെച്ച മൈദ ബക്കിംങ്ങ് പൗഡർ ചേർത്തു സ്പൂൺ വെച്ചു നല്ലപ്പോലെ മിക്‌സ് ചെയ്യണം.
പാൽ 1/4 കപ്പ് വീതം എടുത്തു വെക്കുക.
ഇനി മൈദ batter രണ്ട് പാർട്ട് ആയി മാറ്റിവെക്കുക .
ഒരു ബാറ്ററിലേക്ക് കൊക്കോ പൗഡർ പാലിൽ മിക്സ് ചെയ്തു ഇതിലേക്ക് യോജിപ്പിക്കുക.മറ്റേ ബാറ്ററിൽ പാൽ മഞൾ പൊടി ചേർക്കുക.
സറ്റൗ കത്തിച്ചു ആദ്യംതന്നെ ഒരു സ്റ്റീൽ അല്ലെങ്കിൽ അലുമിനിയം തട്ട് വെക്കുക. .അതിനു മുകളിലായി പാൻ വച്ച്
ചൂടാക്കി ലോ ഫ്ലമിൽ ഒരു tsp നെയ്യ് ഒഴിച്ചു ആദ്യം വാനില ബാറ്റർ കുറച്ച് ഒഴിക്കുക ,പിന്നീട് കൊക്കോ മിക്സ് കുറച്ച് ഒഴിക്കുക .അങ്ങനെ ബാറ്റർ തീരുന്നത് വരെ ഒഴിച്ച് കൊടുക്കാം.
പാൻ മൂടിവെച്ച് വേവാൻ വെക്കുക .ചെറിയ തീയിൽ 30 മിനിറ്റ് സ് Bake ചെയ്യുക….
നല്ല spongy ZEBRA CAKE ready … ??