മുട്ട പാലാട
മുട്ട പാലാട
ഈസ്റ്റേൺ – മലയാള പാചകം റംസാന് ഫുഡ് ഫെസ്റ്റ് – 2018 – #39
തയ്യാറാക്കിയത് :അമിത നൗഷാദ്
ഹായ് കൂട്ടുകാരെ നമ്മുടെ മത്സരം അവസാനിക്കാറായി .അതിനു മുൻപായി ദ എന്റെ ഒരു വിഭവം കൂടി …
മുട്ട പാലാട ..
മൈദ … 1 1/2കപ് മുട്ട …2എണ്ണം
ഏലക്ക പൊടിച്ചത് .1/2tsp
പഞ്ചസാര …3tblsp
തേങ്ങ …1/2കപ്പ്
അണ്ടിപ്പരിപ്പ് …4tblspn
കിസ്മിസ് …..4tblspn
നെയ് …..2tblspn
വെള്ളം …പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ നെയ് ഒഴിച്ച് അണ്ടിപ്പരിപ്പ് ,കിസ്മിസ് എന്നിവ ഇട്ടു വഴറ്റുക ,ഇനി അതിലേക്കു തേങ്ങയും പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് നന്നായി മിക്സ് ആകുക .നന്നായി മിക്സ് ചെയ്തു കഴിഞ്ഞു അത് ചൂടാറാൻ വെക്കുക .ഇനി മൈദ ,ഉപ്പ് ,മുട്ട ,മഞ്ഞൾ പൊടി ,വെള്ളം എന്നിവ ചേർത്ത് ദോശമാവിലും കനം കുറഞ്ഞ മാവ് ഉണ്ടാക്കുക ..പാൻ ചൂടായാൽ മാവ് ഒഴിച്ച് ദോശ പോലെ കനം കുറച്ച് രണ്ടു വശവും ചുട്ടെടുക്കുക ….ഇനി ചുട്ടെടുത്ത അപ്പത്തിന്റെ നടുക്ക് നേരതെ തയ്യാറാക്കി വെച്ച തേങ്ങ ഫില്ലിങ്സ് വെക്കുക (അളവ് നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ചു വെക്കുക)ഇനി റോൾ ചെയ്തു എടുക്കുക ….നമ്മുടെ മുട്ടപ്പാലാട തയ്യാർ …
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയാശംസകൾ ….. ?














