Loader

ഒരു വെറൈറ്റി ഇഡ്ഡ്ലി :/Stuffed Idli Recipe

By : | 0 Comments | On : July 26, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ഒരു വെറൈറ്റി ഇഡ്ഡ്ലി :/Stuffed Idli Recipe
തയ്യാറാക്കിയത് :സ്നേഹ ധനൂജ്

ഇതിനെ നമുക്ക് സ്റ്റഫ്ട് ഇഡ്ഡ്ലി എന്നോ ഇഡ്ഡ്ലി സാൻഡ്വിച് എന്നോ, അങ്ങനെ എന്തു വേണമെങ്കിലും പറയാം,
ഇഡ്ഡ്ലി യുടെ ഉള്ളിൽ ചമ്മന്തി നിറച്ചു, ഒന്ന് ഉണ്ടാക്കി നോക്കു, ചമ്മന്തി അല്ലെങ്കിൽ പൊട്ടറ്റോ മസാല വെച്ചും ചെയ്യാം
യാത്ര ചെയ്യുമ്പോ കഴിക്കാൻ , കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാൻ ഒക്കെ പറ്റുന്ന ഒന്ന് കൂടെ ആണ് ഇത്
വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/cpITI5BhD-M

റെസിപ്പി

ഇഡ്ഡ്ലി മാവിന് :

പച്ചരി – 1. 5 കപ്പ്
ഉഴുന്ന് – 3/4 കപ്പ്
ഉലുവ – 1 ടീസ്പൂൺ
ചോറു – 3 ടേബിൾസ്പൂൺ
ഉപ്പ്
വെള്ളം – 1 കപ്പ്

ചമ്മന്തി ക്കു ആവശ്യമായ ചേരുവകൾ :

(ഇതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട സ്റ്റഫിങ് ചെയ്യാവുന്നതാണ്)

തേങ്ങാ – 2 പിടി
ഇഞ്ചി – ചെറിയ കഷ്ണം
ചെറിയുള്ളി – 4 എണ്ണം
മല്ലിയില
കറിവേപ്പില
ഉപ്പ്
വെള്ളം

ഉഴുന്ന്, അരി 2 ഉം വേറെ വേറെ 3-4 മണിക്കൂർ കുതിർത്ത ശേഷം, ചോറു കൂടെ ചേർത്ത് അരച്ചെടുക്കുക, അരി ചെറിയ തരികളോട് കൂടെ വേണം അരക്കാൻ, ഈ മാവ് 8 മണിക്കൂർ പുളിയ്ക്കാൻ മാറ്റി വെക്കുക
മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് ചമ്മന്തി തയ്യാറാകുക (കട്ടി ചമ്മന്തി )
എണ്ണ തടവിയ ഇഡ്ഡ്ലി തട്ടിൽ, പകുതി മാവൊഴിച്,(ഉപ്പ് ചേർത്ത ശേഷം) അതിന്റെ മുകളിൽ ചമ്മന്തി വെച് എല്ലാ ഭാഗത്തേക്കും ആവുന്ന തരത്തിൽ സ്പൂൺ വെച്ച് ലെവൽ ചെയ്യുക, ശേഷം, അല്പം കൂടെ മാവ് ഇതിനു മുകളിൽ ഒഴിച്ച് ആവി കയറ്റി എടുക്കാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.