Loader

കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പം /പഞ്ചാരയപ്പം

By : | 0 Comments | On : May 23, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



കണ്ണൂരിന്റെ സ്വന്തം കണ്ണൂരപ്പം /പഞ്ചാരയപ്പം

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

കണ്ണൂരപ്പം, പഞ്ചാരയപ്പം, വെള്ള കാരയപ്പം, വെള്ള ഉണ്ണിയപ്പം, പഞ്ചാര നെയ്യപ്പം അങ്ങനെ ഒരുപാട് പേരുകൾ ഉണ്ട് ഈ അപ്പത്തിന്, സാധാരണ ഉണ്ണിയപ്പത്തിൽ നിന്ന് കുറച്ചു വ്യത്യസ്തമാണ് കണ്ണൂരപ്പം,ടേസ്റ്റ് ആണെങ്കിൽ പിന്നെ പറയണ്ട, അത്രക്കും സൂപ്പർ ആണ്, കാഴ്ചയിലും രുചിയിലും വ്യത്യസ്മായ ഈ ഉണ്ണിയപ്പം എങ്ങനെ തയാറാക്കാം എന്ന് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ :
https://youtu.be/2TXgN7ANRrw
#റെസിപ്പി

ചേരുവകൾ

പച്ചരി – 1. 5 ഗ്ലാസ്
മൈദാ – 4 ടേബിൾസ്പൂൺ
ചോറ് – 2 ടേബിൾസ്പൂൺ
പഞ്ചസാര – 6-7 ടേബിൾസ്പൂൺ വരെ
ഉപ്പ് – ഒരു നുള്ള്
ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ
ഏലക്കാപ്പൊടി – 1/2 ടീസ്പൂൺ
വെള്ളം – 1/2 കപ്പ്
എണ്ണ – ആവശ്യത്തിന്

പച്ചരി 4 മണിക്കൂർ കുതിർത്തു വെച്ച ശേഷം, നന്നായി കഴുകി എടുക്കുക, ഒരു മിക്സി ജാറിൽ പച്ചരിയും ചോറും 1/4 കപ്പ് വെള്ളം ചേർത്ത് ചെറിയ തരികൾ നിൽക്കുന്ന തരത്തിൽ അരച്ചെടുക്കുക, ഇതിലേക്ക് മൈദയും, പഞ്ചസാരയും ചേർത്ത് അല്പം വെള്ളം കൂടെ ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കാം, ഈ മാവ് 8 മണിക്കൂർ മാറ്റി വെക്കുക,8 മണിക്കൂർ നു ശേഷം, മാവിൽ ഉപ്പ്, ബേക്കിംഗ് സോഡാ, ഏലക്കാപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം,
ഒരു വശം വെളുത്തിട്ടും, ഒരു വശം ബ്രൗൺ നിറത്തിലും ആണ് ഈ അപ്പം, നിറ വ്യത്യാസം വേണ്ടെങ്കിൽ ഇരു വശവും ഒരേ നിറത്തിൽ ആക്കിയെടുക്കാം, അല്ലെങ്കിൽ മുകൾ ഭാഗം, അല്ലെങ്കിൽ അല്പം ഉയർന്നു നിൽക്കുന്ന ഭാഗം ബ്രൗൺ കളർ ആവാതെ അപ്പം ഉണ്ടാക്കി എടുക്കാം,





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.