കരൾ ഫ്രൈ ..
കരൾ ഫ്രൈ ..
തയ്യാറാക്കിയത് :വിനി കൃഷ്ണൻ
ആവിശ്യമായ ചേരുവ
കരൾ
സവാള ഇടത്തരം 3
തക്കാളി ഇടത്തരം 2
ഇഞ്ചി വെള്ളുള്ളി 2tbspn
തേങ്ങാ കൊത് 2tbspn
പച്ചമുളക് 2
മഞ്ഞൾ പൊടി1spn
മുളക് പൊടി 1&1/2spn
ഗരം മസാല പൌഡർ 3/4spn
മീറ്റ് മസാല പൌഡർ 1spn
മല്ലിപൊടി 2spn
കുരുമുളക് പൊടി 1spn
പെരുംജീരകം
കറിവേപ്പില
ഉപ്പ്
എണ്ണ
തയാറാകുന്ന വിധം.
വിർത്തിയാക്കിയ കരളിലേക്കു കുറച്ചു ഉപ്പ് മഞ്ഞൾ പൊടി മുളകുപൊടി കറിവേപ്പില മീറ്റ് മസാല ഇത്രയും യോജിപ്പിച്ചു അരമണിക്കൂർ മാഗ്നറ്റ് ചെയർമാറ്റിവെക്കുക..
മാഗ്നറ്റ് ചെയ്ത കരൾ മൺചട്ടിയിൽ വേവിച്ചെടുക്കുക..
എണ്ണ ചൂടാക്കി പെരുംജീരകം ഇട്ട് പൊട്ടുമ്പോൾ ചെറുതായിട് അരിഞ്ഞു വെച്ച സവാള തേങ്ങാ കൊത് പച്ചമുളക് ഇഞ്ചി വെള്ളുള്ളി ഇട്ടു മൂത്തുവരുമ്പോൾ പൊടികളെല്ലാം ഇട്ടു വഴറ്റി (വെള്ളത്തിന് പകരം കരൾ വേവിച്ചുമ്പോൾ വരുന്ന വെള്ളം ചേർക്കാം) ഇതിലേക്ക് വേവിച്ച കരൾ ചേർത്ത് തക്കാളിയും ചേർത്തു വേവിക്കുക .. അതിലേക്കു ആവിശ്യത്തിന് ഉപ്പും കുരുമുളക് പൊടിയും കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തു നന്നായിട് മൊരിയിച്ചെടുക്കുക..
Note: (വഴറ്റി വെച്ച കൂട് തണുത്തതിനു ശേഷം മിക്സിൽ അടിച്ചു പേസ്റ്റ് ആക്കിയും വേവിച്ച കരൾ കൂടെ ചേർത്തു മൊരിയിച്ചെടുക്കാ०..)