Loader

മലബാർ ബീഫ് ദം ബിരിയാണി ….

By : | 0 Comments | On : June 8, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



മലബാർ ബീഫ് ദം ബിരിയാണി ….

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #14

തയ്യാറാക്കിയത് :അമിത നൗഷാദ്

ബീഫ് ….1 1/2

ആദ്യം ബീഫ് വേവിക്കാം …അതിനായി ഒരു കുക്കറിൽ കഴുകി ക്ലീൻ ആക്കിയ ബീഫ് ,മഞ്ഞൾ podi 1tspn,മുളക് podi 1tspn,മല്ലിപൊടി 1tspn,ഗരം മസാല 1tspn,വലിയ ജീരകം പൊടിച്ചത് 3/4tspn ഇഞ്ചി ,വെള്ളുള്ളി ചതച്ചത് ഓരോ tblspn വീതം ചേർക്കുക ,പിന്നെ കുറച്ചു മല്ലിയില ,പുതീന ,,പിന്നെ പാകത്തിന് ഉപ്പും ഒരു 2tblsn വെള്ളവും ചേർത്ത് ഒരു 3/4ഭാഗം വേവിക്കുക …ബാക്കി ഗ്രേവിയിൽ വേവിക്കാം….

ബിരിയാണി മസാല(ഞാൻ ബിരിയാണി മസാല എസ്സൻസ് ആണ് ഉപയോഗിച്ചത് )

ഗ്രാമ്പു ..7
ഏലക്ക ..6
പട്ട ..3പീസ്
വലിയ ജീരകം ..1.1/4tspn
ചെറിയ ജീരകം …1/4tspn
ജ്യാതിപത്രി ..1
തക്കോലം …1പീസ്
ഷാ ജീരകം ..1tspn..
ഇതെല്ലാം കൂടെ ചെറിയ തീയിൽ ഒന്നു ചൂടാക്കുക …ചൂടാറിയാൽ പൊടിച്ചെടുക്കുക .

ഇനി ഗ്രേവി …

സവാള അരിഞ്ഞത് ….6
ഇഞ്ചി ചതച്ചത് ….4tblspn
വെള്ളുള്ളി ചതച്ചത് …4tblspn
തക്കാളി അരിഞ്ഞത് …5എണ്ണം
മല്ലിചീര,പുതീന …..കുറച്ചു
മഞ്ഞൾ podi….1 tspn
മുളക് podi ……1 1/2tspn
മല്ലിപൊടി …..1tspn
കുരുമുളക് podi…1tspn
വലിയ ജീരകം പൊടിച്ചത് ..1tspn
ഗരം മസാല …1tspn
ബിരിയാണി മസാല 1 1/2tblspn
തൈര് …..3tblspn
നാരങ്ങാ നീര് ..1tspn

ഗ്രെവി

ഒരു പാത്രത്തിൽ കുറച്ചു ഓയിൽ ഒഴിക്കുക .അതിലേക്കു ബാക്കിയുള്ള വെള്ളുള്ളി ,ഇഞ്ചി ,പച്ചമുളക് ചതച്ചത് എല്ലാം ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക ..ഇനി അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സവാളയും വഴറ്റുക ,ഇനി തക്കാളി ചേർക്കുക ,തക്കാളി നന്നായി വേകുന്നത് വരെ വഴറ്റുക ..ഇനി 1tspn മഞ്ഞൾ podi,1tspn മല്ലിപൊടി ,1tspn കുരുമുളക് podi,ഗരം മസാല 1tspn ,വലിയ ജീരകം പൊടിച്ചത് 1tspn .ബിരിയാണി മസാല 1 1/2tblsn എന്നിവ ചേർത്ത് നന്നായി വഴറ്റി കൊടുക്കുക ….ഇനി ഒരു 3tblsn തൈര് ,1 tblsn നാരങ്ങയുടെ നീര് ,കുറച്ചു മല്ലിയില ,പുതീന എന്നിവയും ചേർത്ത് നന്നായി വഴറ്റുക.ഇനി വേവിച്ച ബീഫ് ഗ്രീവിയിലേക്കു ചേർത്ത് നന്നായി മിക്സ്‌ ചെയ്തു ബീഫ് ചെറിയ തീയിൽ ഇട്ടു നല്ലോണം വേവിക്കുക ,ഇനി ഒരു 1/2tspn നെയ്യും ചേർക്കുക …നല്ല ടേസ്റ്റ് കിട്ടാൻ വേണ്ടിയാണു നെയും ചേർക്കുന്നത് ..ഇനി ഒരു 3tblspn തേങ്ങാ ചിരകിയതും,6അണ്ടിപ്പരിപ്പും ,1tspn വെള്ള കസ്കസ് ചേർത്തതും കൂടി നന്നായി അരച്ചെടുത്തതും കൂടി ചേർക്കുക …ടേസ്റ്റ് കൂടുതൽ കിട്ടാനും മസാലയുടെ കുത്തു മണം ഉണ്ടേൽ മാറാനും വേണ്ടിയാ ഇങ്ങനെ ചേർക്കുന്നത്…ബീഫ് വെന്തു കഴിഞ്ഞാൽ മല്ലിയില ,പുതീന എന്നിവ ചേർത്ത് തീ ഓഫ്‌ ആകുക …

ഇനി ചോറ് വെക്കാം

ജീരകശാല അരി 1.1/2
ഏലക്ക ….8
ഗ്രാമ്പ് ……6
പട്ട ……5 ചെറിയ പീസ്
ഉപ്പ് …പാകത്തിന്
വെള്ളം …അരി അളന്ന പാത്രത്തിൽ ഡബിൾ അളവ് എടുക്കുക
നെയ്യ് …..4tblspn

അരി ഒരു 15 മിനിറ്റ് കുതിർത്ത് വെക്കുക ശേഷം കഴുകി വെള്ളം കളയാൻ വെക്കുക ..ഇനി പത്രത്തിൽ നെയ്യ് ഒഴിച്ച് മസാലകൾ പൊട്ടിക്കുക ….അതു കഴിഞ്ഞു വെള്ളം ഒഴിക്കുക ,ഉപ്പും ഇടുക ..വെള്ളം തിളക്കുമ്പോൾ അരി ഇടുക ,ഇനി അതു നന്നായി വെകട്ടെ ….ഇടക്ക് ഇളകി കൊടുക്കുക ….അപ്പോൾ ചോറ് റെഡി …

ഇനി ദം ഇടാം ….അതിനു മുൻപായി

സവാള ,അണ്ടിപ്പരിപ്പ് മുന്തിരി എന്നിവ വറുത്തു വെക്കുക

കുറച്ചു പാലിൽ 3തുള്ളി പൈനാപ്പിൾ എസ്സൻസ് ,3തുള്ളി റോസ് വാട്ടർ,3തുള്ളി ബിരിയാണി മസാല എസ്സൻസ് ,3തുള്ളി മഞ്ഞ കളർ എന്നിവ മിക്സ് ചെയ്തു വെക്കുക

ചുവടു കട്ടിയുള്ള ഒരു പാത്രം വെക്കുക …കുറച്ചു നെയ്യ് ഒന്നു ചുറ്റിക്കുക ..ഇനി നമ്മുടെ മസാല മുഴുവനും നിരത്തി ഇടുക …അതിനു മുകളിൽ മല്ലിയില ,പുതീന ,അണ്ടിപ്പരിപ്പ് ,മുന്തിരി ,സവാള എന്നിവ വറുത്തത് ഇടുക .ഇനി മുകളിലായി വേവിച്ചു വെച്ചിരിക്കുന്ന ചോറിൽ നിന്നും പകുതി ഇട്ടു നിരത്തുക …അതിനു മുകളിൽ നേരത്തെ ചെയ്ത പോലെ വറുത്ത സവാള അണ്ടിപ്പരിപ്പും ,മുന്തിരി ,മല്ലിയില ,പുതീന ,എന്നിവയും ,പാലിൽ മിക്സ്‌ ചെയ്തു വെച്ചിരിക്കുന്നതും തളിച്ചു കൊടുക്കുക കൂടാതെ 1tblsn നെയ്യും ചുറ്റിച്ചു ഒഴിച്ച് കൊടുക്കുക …ഇനി ബാക്കിയുള്ള ചോറും ഇതു പോലെ തന്നെ ചെയ്തു അടച്ചു വെക്കുക ….അടച്ച മൂടിയുടെ മുകളിൽ weight ഉള്ള വല്ലതും വെക്കുക ,ഞാൻ ഒരു പാത്രം നിറയെ വെള്ളം ആണ് വെച്ചത് .

ഇനി ഒരു ദോശ കല്ല് വെച്ചിട്ട് അത് നന്നായി ചൂടാക്കി അതിനു മുകളിലായി ബിരിയാണി പാത്രം വെച്ചിട്ട് ഒരു 3മിനിറ്റ് തീ കൂട്ടിയും പിന്നെ ഒരു 15മിനിറ്റ് ചെറിയ തീയിൽ ഇടുക ….നമ്മുടെ ബിരിയാണി റെഡി …..???





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.