Loader

മാമ്പഴ പുളിശ്ശേരി

By : | 0 Comments | On : May 6, 2018 | Category : Uncategorized



മാമ്പഴ പുളിശ്ശേരി

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

മാമ്പഴകാലം ഒക്കെ ആയിട്ട് ഒരു തവണ എങ്കിലും മാമ്പഴ കൂട്ടാൻ വെക്കാത്ത വീടുകൾ കുറവായിരിക്കും അല്ലെ,ഇത് ഉണ്ടെങ്കിൽ പിന്നെ ഊണിനു മറ്റു കറികൾ ഒന്നും വേണ്ട

വീഡിയോ കാണാൻ : https://youtu.be/2hdiTtOC0HI

#റെസിപ്പി

ചേരുവകൾ

പഴുത്ത മാങ്ങ – 4 എണ്ണം( തൊലി കളഞ്ഞത് )
തൈര് – 1 കപ്പ്
തേങ്ങ ചിരവിയത് -1 കപ്പ്
മുളക് പൊടി – 1 ടിസ്പൂൺ
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
പച്ചമുളക് – 4 -5 എണ്ണം
കറിവേപ്പില 1 തണ്ട്
ജീരകം ഒരു ടീസ്പൂൺ
ഉലുവ 1/4 ടീസ്പൂൺ
കടുക് 1/2 ടീസ്പൂൺ
ഉപ്പ്. പാകത്തിന്
എണ്ണ ആവശ്യത്തിനു
ശർക്കര – മാങ്ങക്കു മധുരം കുറവാണെങ്കിൽ ഒരു ചെറിയ കഷ്ണം ചേർത്ത് കൊടുക്കാം

പാകം ചെയ്യുന്ന വിധം

മാമ്പഴം പാകത്തിന് വെള്ളമൊഴിച്ചു മഞ്ഞൾപൊടിയും മുളക് പൊടിയും ഉപ്പും, മൂന്നുനാലു പച്ചമുളക് ചതച്ചതും ചേർത്ത് വേവിക്കുക. ജീരകവും,തൈരും, പച്ചമുളകും (ഒന്നോ രണ്ടോ )അല്പം വെള്ളവും ചേർത്ത് തേങ്ങ നന്നായി അരയ്ക്കുക. വേവിച്ച മാങ്ങയിലേക്ക് അരപ്പ് ചേർത്ത് ഇളക്കിയിട്ടു ഉടച്ചെടുത്ത തൈര് ഒഴിച്ചു നന്നായി ഇളക്കി ചൂടാക്കുക. തിളപ്പിക്കാതെ നോക്കിയെടുക്കണം. ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, ഉലുവ, കറിവേപ്പില, വറ്റൽ മുളക് ഒക്കെ ഇട്ടു താളിച്ചെടുക്കുക. ഇത് തയ്യാറാക്കി വെച്ച മാമ്പഴ കൂട്ടാനിലേക് ചേർക്കുക, മാമ്പഴ പുളിശ്ശേരി തയ്യാർ





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.