Loader

രസം:-

By : | 0 Comments | On : September 2, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



രസം:-
ഓണം സ്പെഷ്യല്‍
പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട് .ഇങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല അടിപൊളി രുചിയാണു.

തക്കാളി :-2
കുരുമുളക് :-2 റ്റീസ്പൂൺ
വെള്ളുതുള്ളി:-10 അല്ലി
വാളൻ പുളി വെള്ളം:-2.5 റ്റീകപ്പ്
ചെറിയുള്ളി :-5
വറ്റൽ മുളക് :-3
കറി വേപ്പില :-1 തണ്ട്
എണ്ണ :-4 റ്റീസ്പൂൺ
കായപൊടി :-1/2 റ്റീസ്പൂൺ
മഞൾ പൊടി :-1/4 റ്റീസ്പൂൺ
മുളകുപൊടി :-1 റ്റീസ്പൂൺ
മല്ലി പൊടി :-1/2 റ്റീസ്പൂൺ
ഉലുവാപൊടി :-1/4 റ്റീസ്പൂൺ
മല്ലിയില അരിഞത്:-2 റ്റീസ്പൂൺ
ഉപ്പ്,കടുക് :-പാകതിനു

2-3 ചെറിയ ഉള്ളി,വെള്ളുതുള്ളി, കുരുമുളകു ഇവ നന്നായി ചതച്ചെടുക്കുക. പാനിൽ 2 സ്പൂൺ എണ്ണ ഒഴിച് ചൂടാകുംബൊൾ ചതച്ച കൂട്ട് ചേർത് പച്ചമണം മാറുന്ന വരെ വഴട്ടുക.ശെഷം തക്കാളിയും ചെർത് വഴട്ടി,തക്കാളി നന്നായി ഉടഞു കഴിയുംബൊൾ മഞൾ പൊടി,മുളക് പൊടി,മല്ലി പൊടി,ഉലുവാപൊടി,ഇവ ചേർത് പച്ചമണം മാറുംബൊൾ പുളി വെള്ളം ചെർത് ,പാകതിനു ഉപ്പും,
1/4 റ്റീസ്പൂൺ കായ പൊടിയും ചേർത് ഇളക്കി
അടച്ച് വച്ച് നല്ല തിള വരുന്ന വരെ വേവിക്കുക.ശെഷം ബാക്കി കായപൊടിയും മല്ലിയിലയും ചേർത് ഇളക്കി തീ ഒഫ് ചെയ്യാം.
പാനിൽ എണ്ണ ചൂടാക്കി കടുക്, ചെറിയുള്ളി, കറിവേപ്പില, വറ്റൽ മുളക്,ഇവ താളിച്ച് രസതിൽ ചെർത് ഇളക്കി ഉപയൊഗിക്കാം.

രസതിനു കുറച്ച് കൂടി കൊഴുപ്പു വേണം ന്ന് ഉള്ളവർക്ക് പരിപ്പു വെവിച്ച വെള്ളമൊ,വേവിചുടച്ച പരിപ്പൊ രസതിൽ ചെർക്കാവുന്നതാണു.

By:Lakshmi Prasanth





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.