Loader

വട പാവ് /Vada Pav

By : | 0 Comments | On : March 4, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



വട പാവ് /Vada Pav

തയ്യാറാക്കിയത് :ബിന്‍സി അഭി

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് ഇത്. രുചിയാണെങ്കിൽ അടിപൊളി 🙂

വീഡിയോ കാണുവാനായി താഴെ ലിങ്കിൽ നോക്കുക

https://youtu.be/Ep0oSOimEFY

ആവശ്യമുള്ള സാധനങ്ങൾ :

വട ഉണ്ടാക്കാൻ :

ഉരുള കിഴങ്ങു – 2 എണ്ണം പുഴുങ്ങി ഉടച്ചതു
സവാള – 1
പച്ചമുളക്,ഇഞ്ചി, വെളുത്തുള്ളി – പൊടിയായി അരിഞ്ഞതു
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
കടുക്
ജീരകം
മല്ലിയില

ബാറ്റർ തയ്യാറാക്കാൻ:

കടല മാവു – 1/2 കപ്പ്
മുളക് പൊടി – 1/ 2 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/ 4 ടീസ്പൂൺ
ഉപ്പു

എണ്ണ വറുക്കാൻ ആവശ്യത്തിന്

എണ്ണയിൽ കടുകും ജീരകവും പൊട്ടിച്ചു സവാള, ഇഞ്ചി , വെളുത്തുള്ളി ,പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റി മഞ്ഞളും ഗരം മസാല യും ചേർക്കുക. ഇതിലേക്ക് കിഴങ്ങു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .മല്ലിയില കൂടി ഇട്ടു തണുക്കാൻ വെക്കുക.തണുത്തു കഴിഞ്ഞാൽ ചെറിയ ഉരുളകൾ ആക്കുക.

ഇനി ബാറ്റർ ഇന് വേണ്ട സാധനങ്ങൾ എല്ലാം കൂടി മിക്സ് ചെയ്തു ഈ ഉരുളകൾ മുക്കി എണ്ണയിൽ വറക്കുക.

വെളുത്തുള്ളി ചമ്മന്തി പൊടി

വെളുത്തുള്ളി – 5 -6 അല്ലി
കപ്പലണ്ടി – 2 ടേബിൾസ്പൂൺ
വെളുത്ത എള്ള് – 1 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
മല്ലി പൊടി – 1/2 ടീസ്പൂൺ
തേങ്ങാ ചിരകിയത് – 1/2 ടീസ്പൂൺ
ഉപ്പു
എണ്ണ – 1 ടീസ്പൂൺ

എല്ലാ ചേരുവകളും കൂടി എണ്ണയിൽ വഴറ്റി തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക.

ഇനി പാവ് bun അല്ലെങ്കിൽ സാദാരണ bun എടുത്തു രണ്ടായി മുറിച്ചു , ഗാർലിക് ചമ്മന്തി ഇട്ടു വട കൂടി വെച്ചാൽ വട പാവ് തയ്യാറായി. കഴിക്കാത്തവർ ഉണ്ടാക്കി നോക്കു , നല്ല ടേസ്റ്റ് ആണ് 🙂





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.