Banana caramel pudding
Banana caramel pudding
*************************
തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ്
ചെെനാഗ്രാസ് ജലാറ്റിൻ ഒന്നും ചേർക്കാത്ത ഹെൽത്തിയായിട്ടുള്ള ഒരു പുഡ്ഡിംഗ് ,
3 സ്പൂൺ ബ്രൗൺ ഷുഗർ കാരമൽ ചെയ്ത് വെക്കുക.
നേന്ത്രപ്പഴം ….3
മുട്ട……..3
പാൽ…..2 കപ്പ്
ഏലക്ക….3 എണ്ണം
ബ്രൗൺ ഷുഗർ …മധുരത്തിനുസരിച്ച്
മിൽക്ക്മൈഡ് … 1/2 ടിൻ
1കപ്പ് പാലിൽ മൂന്ന് പഴം ആവശ്യത്തിന് ഷുഗറും ചേർത്ത് ചേർത്ത് നന്നായി മിക്സിയിൽ അടിച്ച് അതിലേക്ക് മൂന്നു മുട്ട 1കപ്പ് പാൽ മിൽക്ക്മൈഡ് ഏലക്ക എല്ലാം നന്നായി അടിച്ചെടുക്കുക
ആദ്യം തയ്യാറാക്കിയ കാരമൽ ഒരു പാത്രത്തിൽ ഒഴിച്ച് അതിനു മുകളിൽ അടിച്ച് വെച്ച മിക്ക്സ് ചേർത്ത് ഒരു ഫോയിൽ പെപ്പർ വെച്ച് കവർ ചെയ്ത് അതിന്റെ അടിയിൽ വെറെ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ഒാവനിൽ 10.15. മിനിറ്റ് ബേക്ക് ചെയ്തെടുക്കാം ഒാവൻ ഇല്ലത്തവർക്ക് 15..20 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക ചൂട് ഒന്നാറിയതിന് ശേഷം ഫ്രിഡ്‌ജിൽ വെച്ച് നന്നായി തണുപ്പിച്ചതിനു ശേഷം ഇത് മറ്റൊരു പാത്രത്തിലോട്ട് പകർത്താം Recipe by nichu