ബീഫ് കട് ലറ്റ്
ബീഫ് കട് ലറ്റ്
തയ്യാറാക്കിയത്:- അബീ അമീ
ബീഫ് – 1 കിലോ
ഉരുളക്കിഴങ്ങ് – 4
പച്ചമുളക് – 5 – 6
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട – 1 – 2
റെസ്ക് പൊടി – ആവശ്യത്തിന്
സവാള – 3 – 4
ഗരം മസാല -1 ടീ സ്പൂണ്‍
കുരുമുളക് പൊടി – 2 ടീ സ്പൂണ്‍
മഞ്ഞള്പൊ്ടി – 1/4 ടീസ്പൂണ്‍
കറി വേപ്പില – 1 തണ്ട്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ പൊരിക്കാന്‍ ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം ;
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില് ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്‍ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.
ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്‍ത്തു പ്രഷര്‍ കുക്ക് ചെയ്യുക.
ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് കുരുമുളക് പൊടി ,ഗരം മസാല,മഞ്ഞള്‍പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കുക.തീ ഓഫ് ചെയ്യുക.ചൂടാറിയതിന് ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി ഉരുട്ടി ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.
ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ് പൊടിയും….
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ് പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.













