കസ്റ്റാർഡ് ഹൽവ (Custard Halwa)
കസ്റ്റാര്‍ഡ് ഹല്‍വ :-
തയാറാക്കിയത് :സജീലനവാസ്
പലരും പോസ്റ്റിയ റെസിപ്പി ആകും ഇത്. എന്നാലും ഒരിക്കല്‍ കൂടി പോസ്റ്റുന്നു..
*******************
ആവശ്യമുള്ള സാധങ്ങള്‍
കസ്റ്റാര്‍ഡ് പൌഡര്‍ :അര കപ്പ്
വെള്ളം :രണ്ടു കപ്പ്
പഞ്ചസാര :ഒന്നേകാല്‍ കപ്പ്
നെയ്യ് :25 gm
മില്‍ക് മേഡ് :3Tbl സ്പൂണ്‍
കസ്റ്റാര്‍ഡ് പൌഡര്‍ പഞ്ചസാര വെള്ളം ഇവ നന്നായി കട്ട കൂടാതെ കലക്കി അഞ്ചു min വെയ്ക്കുക. Nonstick പാന്‍ പാത്രം അടുപ്പത്ത് വെച്ച് നെയ്യ് ഒരു സ്പൂണ്‍ ഒഴിക്കുക. ഇതിലേക്ക് കലക്കി വെച്ച കസ്റ്റാര്‍ഡ് കൂട്ട് ഒഴിക്കുക. ഇളക്കി കൊടുക്കുക .ഒരേ തീ യില്‍ തന്നെ ഇളക്കുക ഇടയ്ക്കിടയ്ക്ക് നെയ്യ് ഒഴിച്ച് കൊടുക്കുക. മില്‍ക് മേഡ് ഒഴിക്കുക. കുറുകിവരും വരെ ഇളക്കുക. ഏതാണ്ട് 15 Min ഇളക്കേണ്ടി വരും. പാത്രത്തില്‍ നിന്ന് വിട്ട് വരുന്ന പരുവം ആകുമ്പോള്‍ ലാസ്റ്റ് ഒരു സ്പൂണ്‍ നെയ്യ് കൂടി ഒഴിച്ച് തീ ഓഫ് ചെയ്ത് നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റുക. തണുത്ത ശേഷം മറ്റൊരു പാത്രത്തിലേക്ക് കമഴ്ത്തി തട്ടിയ ശേഷം മുറിച്ചു ഉപയോഗിക്കാം.